UPDATES

കൊച്ചിയിലേത് ആള്‍ക്കൂട്ട കൊലപാതകം; സംഭവത്തില്‍ 13 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ്‌

ആന്തരിക രക്തസ്രാവമാണ് ജിബിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു

പാലച്ചുവട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റേത് ആസൂത്രിത കൊലപാതകമെന്ന് പോലീസ്. സദാചാര കൊലപാതകമല്ലെന്നും ആള്‍ക്കൂട്ട കൊലപാതകമാണ് നടന്നതെന്നും പോലീസ്. കനമുള്ള ആയുധങ്ങളുപോഗിച്ച് മര്‍ദ്ദിച്ചാണ് ചക്കരപ്പറമ്പ് തെക്കേപ്പാടത്ത് പുല്ലുവീട്ടില്‍ ജിബിന്‍ വര്‍ഗീസിനെ കൊലപ്പെടുത്തിയത്. ഇയാളുടെ വാരിയെല്ലുകള്‍ തകര്‍ന്ന് ആന്തരിക രക്തസ്രാവമുണ്ടായി. തലയ്ക്കും കാര്യമായ പരിക്കേറ്റു. ഇതാണ് മരണകാരണമായതെന്നും പോലീസ് പറയുന്നു.

ഓലിക്കുഴി കുണ്ടുവേലിക്ക് സമീപം വിവാഹിതയായ യുവതിയുമായി ജിബിന് അടുപ്പമുണ്ടായിരുന്നു എന്നും ഇതില്‍ പ്രകോപിതരായ യുവതിയുെ ഭര്‍ത്താവും ബന്ധുക്കളും അയല്‍വീട്ടുകാരും ചേര്‍ന്ന് ജിബിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയുമായിരുന്നു എന്നും പോലീസ് പറയുന്നു. പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രതികളുടെ നീക്കം. വെണ്ണല ചക്കരപ്പറമ്പ് പാലച്ചുവടിനടുത്താണ് ശനിയാഴ്ച പുലര്‍ച്ചെ യുവാവിന്‌റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് തന്നെ ബൈക്കും മറിഞ്ഞുകിടന്നിരുന്നതിനാല്‍ വാഹനാപകടത്തില്‍ മരിച്ചതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പോലീസ് നടത്തിയ തെളിവെടുപ്പില്‍ അപകടം മൂലമല്ല മരണം സംഭവിച്ചിരിക്കുന്നത് വ്യക്തമായി.

ആന്തരിക രക്തസ്രാവമാണ് ജിബിന്റെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. അന്വേഷണമാരംഭിച്ചതിന് പിന്നാലെ പോലീസ് യുവാവിന്റെ ഫോണ്‍ കേന്ദ്രേീകരിച്ച് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. രാത്രിയില്‍ ഫോണ്‍ വന്ന് ഉടന്‍ ബേക്കുമെടുത്ത് പോവുകയായിരുന്നു എന്ന് ജിബിന്റെ ബന്ധുക്കള്‍ പോലീസിനോട് പറഞ്ഞിരുന്നു. ഫോണ്‍ പരിശോധിച്ച് പോലീസിന് ജിബിനുമായി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന യുവതിയുടെ ഫോണില്‍ നിന്ന് ലഭിച്ച മെസേജ് തെളിവായി മാറി. പിന്നീട് യുവതിയുടെ വീട് കേന്ദ്രീകരിച്ച് അന്വേഷണവും ചോദ്യം ചയ്യലും നടന്നു. സിസി ടിവി ദൃശ്യങ്ങളാണ് പോലീസിന് പ്രതികളെ പിടികൂടാന്‍ സഹായകമായത്.

ജിബിന്റെ മൃതദേഹം ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടുപോവുന്നതിന്റെയും ഇയാളുടെ സ്‌കൂട്ടര്‍ മറ്റൊരാള്‍ ഓടിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസിന് ലഭിച്ചു. മുഖ്യപ്രതിയായ അസീസും ജിബിനും തമ്മിലുള്ള പൂര്‍വ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അസീസിന്റെ വീട്ടില്‍ വച്ചായിരുന്നു ജിബിനെ മര്‍ദ്ദിച്ചത്. സ്‌കൂട്ടര്‍ പുറത്തുവച്ച് ശേഷം മതില്‍ ചാടി പുറകുവശത്തെ വാതില്‍ വഴിയാണ് ജിബിന്‍ അന്ന് അസീസിന്റെ വീട്ടില്‍ കടന്നതെന്നാണ് പോലീസ് നിഗമനം. സ്‌റ്റെയര്‍കേസ് ഗ്രില്ലില്‍ കെട്ടിയിട്ടായിരുന്നു മര്‍ദ്ദനം. മരിച്ചു എന്നുറപ്പാക്കിയ ശേഷം അപകടമരണമാക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമായിരുന്നു മൃതദേഹം റോഡിലുപേക്ഷിച്ചത്. എന്നാല്‍ സാഹചര്യത്തെളിവുകള്‍ അപകടമരണത്തിന്റേതല്ലാത്തതാണ് പോലീസില്‍ സംശയം ജനിപ്പിച്ചത്. നെറ്റിയിലെ മുറിവാണ് പോലീസിന് സംശയമുണ്ടാക്കിയത്.

സംഭവത്തില്‍ പതിമൂന്ന് പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് പോലീസ് നല്‍കുന്ന വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍