UPDATES

ട്രെന്‍ഡിങ്ങ്

ഇത് മനുസ്മൃതിക്ക് എതിരായ വിധി-മഹിളാ കോണ്‍ഗ്രസ്സ് നേതാവ് അഡ്വ. ബിന്ദു കൃഷ്ണ

എന്റെ സ്വന്തം ജീവിതത്തില്‍ ഞാന്‍ വിവാഹേതര ബന്ധത്തിന് എതിരാണ്. എന്നാല്‍ മറ്റൊരാള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്

ഐപിസി 497 വകുപ്പിനെ റദ്ദാക്കി കൊണ്ടുള്ള സുപ്രീം കോടതി വിധിയെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നുവെന്ന് മഹിളാ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. ‘ചരിത്രപ്രധാനമായ വിധിയാണ് ഉണ്ടായിരിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കൊണ്ട് വന്ന അഡല്‍റ്ററി, ഇന്ത്യയെ പോലെ പരിഷ്‌കൃതമായ വ്യക്തിസ്വാതന്ത്ര്യത്തിന് വില കല്‍പിക്കുന്ന ജനാധിപത്യ രാജ്യത്തിന് ഒട്ടും യോജിക്കാത്ത നിയമമായിരുന്നു. ആ നിയമത്തിന്റെ എല്ലാ വശങ്ങളും ഭരണഘടനാ വിരുദ്ധമായിരുന്നു. അത് മനസിലാക്കി തിരുത്താന്‍ സ്വാതന്ത്ര്യത്തിന് ശേഷം ഇത്രയും വര്‍ഷം വേണ്ടി വന്നു. വൈകിയെത്തിയ നീതിയാണെങ്കിലും സുപ്രീം കോടതിയുടെ വിധിയെ സ്വാഗതം ചെയ്യുന്നു. സ്ത്രീയുമൊരു വ്യക്തിയാണെന്ന് അംഗീകരിക്കപ്പെടുന്ന സുപ്രധാന വിധിയാണിത്. മനുവിന് എതിരായിയുള്ള വിധിയായി ഇതിനെ വ്യാഖ്യാനിക്കാം. ‘പിതാ രക്ഷതി കൗമാരേ, ഭര്‍തൃ രക്ഷതി യൗവനേ, പുത്ര രക്ഷതി വാര്‍ദ്ധക്യേ’ എന്നാണ് മനുസ്മൃതിയില്‍ പറയുന്നത്. അങ്ങനെ ആരുടെയും സംരക്ഷണത്തിന് വേണ്ടി സ്ത്രീ നില്‍ക്കേണ്ട ആവശ്യമില്ലയെന്നാണ് ഇന്നത്തെ വിധി ഊട്ടിയുറപ്പിക്കുന്നു. ഒരേ സമയം സ്ത്രീക്കും പുരുഷനും ഇത് ബാധകമാണ്.’ എന്ന് ബിന്ദു കൃഷ്ണ അഭിപ്രായപ്പെട്ടു.

‘എന്റെ സ്വന്തം ജീവിതത്തില്‍ ഞാന്‍ വിവാഹേതര ബന്ധത്തിന് എതിരാണ്. എന്നാല്‍ മറ്റൊരാള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. അവിടെ എന്റെ നിലപാടിനോ അഭിപ്രായത്തിനോ സ്ഥാനമില്ല. സമത്വം, വ്യക്തി സ്വാതന്ത്ര്യം എന്നിവയാണ് ഇവിടെ അടയാളപ്പെടുത്തുന്നത്.’ ബിന്ദു കൃഷ്ണ പറയുന്നു.

സ്ത്രീകളേ, കിടക്കയില്‍ എന്തിനീ ശവാസനം?

വിധി സ്ത്രീപക്ഷം; ഭാരതത്തിന്റെ കുടുംബസങ്കല്പങ്ങളെ ദുരുപയോഗം ചെയ്യപ്പെടാതെ ശ്രദ്ധിക്കേണ്ടതുണ്ട്-മഹിളാ മോര്‍ച്ച നേതാവ് അഡ്വ. ഒ എം ശാലീന

വിവാഹേതര ബന്ധം: വ്യക്തിസ്വതന്ത്ര്യമുണ്ട് എന്ന് കരുതി എന്തും ചെയ്യാന്‍ കഴിയില്ല-പി കെ ശ്രീമതി ടീച്ചര്‍

ആരതി എം ആര്‍

ആരതി എം ആര്‍

സ്വതന്ത്ര മാധ്യമപ്രവര്‍ത്തക

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍