UPDATES

ട്രെന്‍ഡിങ്ങ്

ബാബറി മസ്ജിദ് പൊളിച്ച ഡിസംബര്‍ 6 ഹിന്ദു ശൗര്യ ദിവസമായി ആഘോഷിക്കാനൊരുങ്ങി വിശ്വഹിന്ദു പരിഷത്ത്

‘ബാബറി കെട്ടിടം തകര്‍ത്ത് ഹിന്ദുക്കളുടെ സ്വാഭിമാനം വാനോളമുയര്‍ത്തിയ ദിനം’ എന്നാണ് ഡിസംബര്‍ ആറിനെ പോസ്റ്ററുകളില്‍ വിശേഷിപ്പിക്കുന്നത്

ബാബറി മസ്ജിദ് പൊളിച്ച ഡിസംബര്‍ ആറ് ഹിന്ദു ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്ത് വിശ്വഹിന്ദു പരിഷത്ത്. ബജ്രംഗ് ദളിന്റെ തിരുവനന്തപുരം ജില്ലാ സമിതിയാണ് നഗരത്തന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദു ശൗര്യ ദിന്‍ ആഹ്വാനം ചെയ്തുകൊണ്ട് പോസ്റ്റുകള്‍ ഒട്ടിച്ചിരിക്കുന്നത്. ‘ബാബറി കെട്ടിടം തകര്‍ത്ത് ഹിന്ദുക്കളുടെ സ്വാഭിമാനം വാനോളമുയര്‍ത്തിയ ദിനം’ എന്നാണ് ഡിസംബര്‍ ആറിനെ പോസ്റ്ററുകളില്‍ വിശേഷിപ്പിക്കുന്നത്.

ഇന്ത്യ കണ്ട ഏറ്റവും വലിയ വര്‍ഗ്ഗീയ സംഭവങ്ങളില്‍ ഒന്നായാണ് ബാബറി മസ്ജിദ് തര്‍ത്തതിനെ കണക്കാക്കുന്നത്. ഹിന്ദു ദൈവമായ ശ്രീരാമന്റെ ജന്മസ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന അയോധ്യയില്‍ നിലനിന്നിരുന്ന മുസ്ലിം പള്ളി പൊളിച്ച് രാമക്ഷേത്രം നിര്‍മ്മിക്കുന്നതിനായി ഹിന്ദു സംഘടനകള്‍ നടത്തിയ മുന്നേറ്റത്തിന്റെ ഫലമായിരുന്നു ഇത്. ഈ സംഭവത്തോടെയാണ് ബിജെപി രാജ്യത്ത് ശക്തമായ ഒരു രാഷ്ട്രീയ കക്ഷിയാകാന്‍ ആരംഭിച്ചത്. ഈ സംഭവത്തിന് ശേഷമാണ് ബാബറി മസ്ജിദ് രാജ്യത്തെ വിവാദഭൂമിയായി തീര്‍ന്നത്. പിന്നീട് നടന്ന ഓരോ തെരഞ്ഞെടുപ്പുകളിലും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനം നല്‍കിയാണ് ബിജെപി വോട്ട് തേടിയത്.

അതേസമയം ഡിസംബര്‍ ആറിനെ രാജ്യത്തെ മതേതരത്വം നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായാണ് ഇപ്പോഴും കണക്കാക്കുന്നത്. പിഡിപി പോലുള്ള തീവ്രമുസ്ലിം സംഘടനകള്‍ ഈ ദിവസത്തില്‍ രാജ്യമൊട്ടാകെ ബന്ദ് ആചരിക്കാറുമുണ്ട്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള പുതിയ ബിജെപി സര്‍ക്കാര്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന്റെ ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഇതേദിവസം തന്നെ ഹിന്ദുക്കള്‍ തങ്ങളുടെ ശൗര്യം പുറത്തെടുത്ത ദിവസമായി ആചരിക്കാന്‍ ബജ്രംഗ് ദള്‍ ആഹ്വാനം ചെയ്യുന്നത്. ഇത് മറ്റൊരു മതധ്രുവീകരണത്തിലേക്ക് കൂടി രാജ്യത്തെ നയിക്കുന്ന നടപടിയാണെന്ന് വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍