UPDATES

ട്രെന്‍ഡിങ്ങ്

തൃക്കാക്കരയില്‍ അസുരന്‍ മാവേലി വേണ്ട, വാമന ദേവന്‍ മാത്രം മതിയെന്ന് വിഎച്ച്പി

പ്രതിമ നിര്‍മ്മിച്ചാല്‍ ക്ഷേത്ര ചൈതന്യം കുറയുമെന്നും ജനങ്ങളുടെ ശ്രദ്ധ മഹാബലിയിലേക്ക് തിരിയുമെന്നും അത് ക്ഷേത്രത്തിന്റെ പ്രധാന്യം കുറയ്ക്കുമെന്നും വിഎച്ച്പി നിലപാടെടുക്കുന്നു.

തിരുവോണത്തിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ എറണാകുളം തൃക്കാക്കര ക്ഷേത്രമുറ്റത്തെ മഹാബലി പ്രതിമ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിവാദം തുടരുന്നു. വാമന മൂര്‍ത്തി ക്ഷേത്രമുറ്റത്ത് അസുരരാജവായ മഹാബലിയുടെ പ്രതിമ നിര്‍മ്മിക്കാന്‍ അനുവദിക്കില്ലെന്നാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ നിലപാട്. എന്നാല്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനാണ് മഹാപിബലിയെ അസുരനെന്ന് വിശേഷിപ്പിക്കുന്നതെന്നും പ്രതിമ നിര്‍മ്മാണവുമായി മുന്നോട്ട് പോകുമെന്നും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കി. ക്ഷേത്രമുറ്റത്ത് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയ മഹാബലി പ്രതിമ നിര്‍മ്മാണം ദേവസ്വം ബോഡ് ഊര്‍ജ്ജിതമാക്കിയതോടെയാണ് വിഎച്ച്പി എതിര്‍പ്പുമായി രംഗത്തെത്തിയത്.

കേരളത്തിലെ ആദ്യത്തെ ശ്രദ്ധേയമായ മാവേലി പ്രതിമ നിര്‍മ്മാണമാണിത്. പ്രതിമ നിര്‍മ്മിച്ചാല്‍ ക്ഷേത്ര ചൈതന്യം കുറയുമെന്നും ജനങ്ങളുടെ ശ്രദ്ധ മഹാബലിയിലേക്ക് തിരിയുമെന്നും അത് ക്ഷേത്രത്തിന്റെ പ്രധാന്യം കുറയ്ക്കുമെന്നും വിഎച്ച്പി നിലപാടെടുക്കുന്നു. നിലവില്‍ ക്ഷേത്രമുറ്റത്ത് പ്രതിമ നിര്‍മ്മിക്കാനുള്ള മണ്ഡപം തയ്യാറായിട്ടുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം നിര്‍മ്മിക്കുന്ന പ്രതിമയാകും കേരളത്തിലെ ആദ്യ മാവേലി പ്രതിമ. ഒരു കോടി രൂപയാണ് നിര്‍മ്മാണ ചെലവ്. പ്രതിമ നിര്‍മ്മാണത്തെ ചോദ്യം ചെയ്ത് വിശ്വഹിന്ദുപരിഷ്ത് നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍