UPDATES

വീഡിയോ

നിപയുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണവുമായി വീണ്ടും ജേക്കബ് വടക്കഞ്ചേരി

പനിക്ക് മരുന്ന് കഴിക്കുന്നവര്‍ മാത്രമേ മരിക്കാറുള്ളൂ. മരുന്ന് കഴിക്കാത്തവര്‍ മരിക്കാറില്ല. നിപ വെറും തട്ടിപ്പാണ്. അങ്ങനെയൊന്നില്ല – വടക്കഞ്ചേരി പറയുന്നു.

എറണാകുളത്ത് നിപ വൈറസ് സ്ഥിരീകരിച്ചിരിക്കെ ഇതിനെ തള്ളിക്കളഞ്ഞുകൊണ്ട് പ്രകൃതി ചികിത്സകന്‍ എന്ന് അവകാശപ്പെട്ടുന്ന, ഏറെ വിവാദങ്ങളുണ്ടാക്കിയിട്ടുള്ള ജേക്കബ് വടക്കഞ്ചേരി. ജേക്കബ് വടക്കഞ്ചേരി, മോഹനന്‍ വൈദ്യര്‍ തുടങ്ങിയ, മുഖ്യധാര ചികിത്സാ രീതികളില്‍ നിന്ന് ജനങ്ങളെ വഴിതിരിച്ചുവിടുന്നവര്‍ ഇത്തരത്തിലുള്ള പ്രചാരണം നടത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വാര്‍ത്താസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഇത്തരം വ്യാജ ചികിത്സകര്‍ നടത്തുന്ന പ്രചാരണങ്ങളില്‍ വീണുപോകരുത് എന്നും സര്‍ക്കാരിന്റേയും ആരോഗ്യ വകുപ്പിന്റെയും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മുന്നോട്ട് പോകണമെന്നും ആരോഗ്യ മന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തില്‍ നിപ വൈറസ് തന്നെയല്ല എന്ന പ്രചാരണവുമായി വടക്കഞ്ചേരി ഫേസ്ബുക്കില്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തെ ചികിത്സയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങളിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു എന്ന് ആരോപിച്ച് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.

പനി വന്നാല്‍ ആരും അലോപ്പതി മരുന്ന് കഴിക്കുകയോ ആശുപത്രിയില്‍ പോവുകയോ ചെയ്യരുത് എന്ന് ജേക്കബ് വടക്കഞ്ചേരി വീഡിയോയില്‍ പറയുന്നു. പാരസറ്റമോള്‍ കരളിനെ നശിപ്പിക്കുമെന്നും പനി വന്നാല്‍ വെള്ളം കുടിക്കുക മാത്രം ചെയ്താല്‍ മതിയെന്നും വടക്കഞ്ചേരി അഭിപ്രായപ്പെടുന്നു. പനിക്ക് മരുന്ന് കഴിക്കുന്നവര്‍ മാത്രമേ മരിക്കാറുള്ളൂ. മരുന്ന് കഴിക്കാത്തവര്‍ മരിക്കാറില്ല. ഇത് മരുന്ന് മാഫിയകളുടെ തട്ടിപ്പാണ്. നിപ വെറും തട്ടിപ്പാണ്. അങ്ങനെയൊന്നില്ല – വടക്കഞ്ചേരി പറഞ്ഞു.

വീഡിയോ:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍