UPDATES

വീഡിയോ

പൊതുസ്ഥാപനങ്ങള്‍ വിറ്റുതുലയ്ക്കുന്ന സര്‍ക്കാരിനെതിരെ താക്കീതുമായി പാകിസ്ഥാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ റാലി (വീഡിയോ)

15,000 രൂപ മിനിം വേതനം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. നവാസ് ഷെരീഫോ സര്‍ദാരിയോ ഇമ്രാന്‍ ഖാനോ ജഹാംഗീര്‍ താരീനോ അല്‍താഫ് ഹുസൈനോ ജമാ അത്തെ ഇസ്ലാമിയുടെ മുല്ലമാരോ ജനറല്‍മാരോ ജഡ്ജിമാരോ പൊലീസുകാരോ ഈ 15,000 രൂപ കൊണ്ട് ജീവിക്കുമോ?

പൊതുമേഖല സ്ഥാപനങ്ങള്‍ സ്വകാര്യവത്കരിക്കുന്ന പാകിസ്ഥാന്‍ സര്‍ക്കാരിന്റെ നയത്തിനെതിരെ ശക്തമായ പ്രതിഷേധ റാലിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് പാകിസ്ഥാന്‍ സംഘടിപ്പിച്ചത്. ആവേശകരമായ പ്രസംഗത്തില്‍ ഗവണ്‍മെന്റിനും പാകിസ്ഥാനിലെ ഭരണവര്‍ഗ പാര്‍ട്ടികള്‍ക്കും ജമാ അത്തെ ഇസ്ലാമി അടക്കമുള്ള വര്‍ഗീയ സംഘടനകള്‍ക്കും സൈന്യത്തിനും ശക്തമായ താക്കീതാണ് കമ്മ്യൂണിസ്റ്റ് നേതാവ് നല്‍കുന്നത് – പൊതുമേഖല സ്ഥാപനങ്ങള്‍ വിദേശ മുതലാളിമാര്‍ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ പൊതുമേഖല സ്ഥാപനങ്ങള്‍ നിങ്ങളുടെ ആരുടെയും പിതാവിന്റെ വകയല്ല എന്നാണ് സര്‍ക്കാരിനെ നയിക്കുന്നവരോട് അദ്ദേഹം പറയുന്നത്. ഇത് പാകിസ്ഥാനിലെ തൊഴിലാളികളുടേയും കൃഷിക്കാരുടേയും വിദ്യാര്‍ത്ഥികളുടേയും ഇവിടുത്ത പാവപ്പെട്ട ജനങ്ങളുടേയും സ്വന്തമാണ്. ഈ സ്ഥാപനങ്ങളില്‍ കണ്ണ് വച്ചാല്‍ ആ കണ്ണ ഞങ്ങള്‍ പിഴുതെടുക്കും. – ഇത് ജനുവരി 26ന് ലെഫ്റ്റ് ഫ്രണ്ട് എന്ന ഫേസ്ബുക്ക് പേജില്‍ വന്ന വീഡിയോ ആണ്.

15,000 രൂപ മിനിം വേതനം വര്‍ദ്ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. നവാസ് ഷെരീഫോ സര്‍ദാരിയോ ഇമ്രാന്‍ ഖാനോ ജഹാംഗീര്‍ താരീനോ അല്‍താഫ് ഹുസൈനോ ജമാ അത്തെ ഇസ്ലാമിയുടെ മുല്ലമാരോ ജനറല്‍മാരോ ജഡ്ജിമാരോ പൊലീസുകാരോ ഈ 15,000 രൂപ കൊണ്ട് ജീവിക്കുമോ? – ഇല്ല എന്ന് ഉറക്കെ മറുപടി – പിന്നെ എന്തുകൊണ്ടാണ് ഇവര്‍ തൊഴിലാളികളോട് 15,000 രൂപ കൊണ്ട് തൃപ്തിപ്പെടണമെന്ന് പറയുന്നത്. തൊഴിലാളികളാണ് വൈദ്യുതി ലഭ്യമാക്കുന്നത്, റെയില്‍വേ നടത്തുന്നത്, റോഡുകള്‍ നിര്‍മ്മിക്കുന്നത്. ഇത് അവരോട് കാണിക്കുന്ന ക്രൂരതയാണ്. പാകിസ്ഥാനിലെ തൊഴിലാളിവര്‍ഗം ഇതിനെതിരെ ഒറ്റക്കെട്ടായി രംഗത്ത് വരും. ഫാക്ടറികളില്‍ നിന്ന് ഫാക്ടറികളിലേയ്ക്കും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേയ്ക്കും ഞങ്ങള്‍ ഈ സന്ദേശമെത്തിക്കും. താല്‍ എഞ്ചിനിയറിംഗിലെ തൊഴിലാളികള്‍ ഹബീബ് ഗ്രൂപ്പിന്റെ ദ ഹൗസ് ഓഫ് ഹബീബ് കമ്പനിക്കെതിര നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുള്ളതാണ് പ്രസംഗം.

സമരം ചെയ്തതിന് 34 തൊഴിലാളികളെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവര്‍ സിംഹങ്ങളെ പോലെ പൊരുതിക്കൊണ്ടിരിക്കുകയാണ്. അവരോട് ഞങ്ങള്‍ ലാല്‍ സലാം പറയുന്നു. സമരം ചെയ്യുന്ന പിഡബ്ല്യുഡി ബലൂചിസ്ഥാനിലെ തൊഴിലാളികളേയും ഞാന്‍ അഭിവാദ്യം ചെയ്യുന്നു. പാകിസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടന്നുവരുന്ന തൊഴിലാളി, കര്‍ഷക, വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ ഇനിയും ഒറ്റപ്പെട്ടതായിക്കൂടാ. വലിയ ഐക്യത്തിലൂടെ ജനകീയ മുന്നേറ്റമായി അത് മാറണം. സോഷ്യലിസ്റ്റ് വിപ്ലവം മാത്രമാണ് നമുക്ക് മുന്നോട്ടുള്ള വഴി – നേതാവ് പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ഇന്‍ക്വിലാബ് സിന്ദാബാദ് മുഴങ്ങുന്നു.

വീഡിയോ കാണാം: (ഫേസ്ബുക്ക് പേജ് ലിങ്ക്)

https://www.facebook.com/groups/371459463237217/permalink/526987351017760/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍