UPDATES

വീഡിയോ

‘സ്ത്രീകൾ പ്രവേശിച്ചാൽ പവിത്രത നഷ്ട്ടപ്പെടുമെങ്കിൽ അത് അമ്പലമല്ല’; ശബരിമലയെ കുറിച്ച് തമിഴ് നേതാവ് സീമാൻറെ പ്രസംഗം വൈറലാകുന്നു

മുരുകൻ കോവിലിലും, ശിവൻ കോവിലിലും ഈ പ്രശ്നം ഇല്ലേ ? ഈ അമ്പലങ്ങൾ പവിത്രമല്ലേ ?

തമിഴ് നാട്ടിലെ സംവിധായകനും, രാഷ്ട്രിയ നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായ സീമാൻറെ ശബരിമലയിലെ ആചാര സംരക്ഷണങ്ങളെയും, പ്രതിഷേധത്തെയും കുറിച്ചുള്ള പ്രസംഗം നവമാധ്യമങ്ങളിൽ ചർച്ചയാകുന്നു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിനെതിരെ നടക്കുന്ന കോലാഹലങ്ങളെ ഒരുപോലെ പരിഹസിക്കുകയും, വിമർശിക്കുകയും ചെയ്യുകയാണ് സീമാൻ.

ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിൽ സ്ത്രീകൾ പോകണോ വേണ്ടയോ? ഇതിപ്പോൾ വലിയ ചർച്ചയാണ്, ഈ വിവാദത്തിന് തിരി കൊളുത്തിയത് പ്രേമകുമാരി എന്ന സംഘപരിവാർ പ്രവർത്തകയന്റെ ഭാര്യയാണ്. സ്ത്രീകളെ പ്രവേശിപ്പിക്കണം എന്ന് വിധി പറഞ്ഞ ദീപക് മിശ്രയെ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത് ബി ജെ പി സർക്കാർ ഇപ്പോൾ അവിടെ പ്രശ്നങ്ങൾ എല്ലാം ഉണ്ടാക്കുന്നതും ഇതേ ബി ജെ പി അടങ്ങുന്ന സംഘപരിവാർ കക്ഷികളാണ്. സീമാൻ പറഞ്ഞു.

ശബരിമലയിലെ പ്രതിഷേധക്കാർ പറയുന്നത് അമ്പലം ഒരു പവിത്രമായ സ്ഥലമാണ് അത് കൊണ്ട് യുവതികളായ സ്ത്രീകൾ പ്രവേശിച്ചു കൂടാ എന്നാണ്. അപ്പോൾ മുരുകൻ കോവിലിലും, ശിവൻ കോവിലിലും ഈ പ്രശ്നം ഇല്ലേ ? ഈ അമ്പലങ്ങൾ പവിത്രമല്ലേ ? സീമാൻ ചോദിച്ചു.

കോവിൽ പവിത്രമാണ് സംശയമില്ല, എന്നാൽ എന്റെ അമ്മയേക്കാൾ പവിത്രമല്ല. സ്വർഗം അമ്മയുടെ കാലിന് ചുവട്ടിൽ ആണെന്ന് നടികർ നായകം പറഞ്ഞതും ഈ അവസരത്തിൽ ഓർക്കേണ്ടത് ആണ്. സീമാൻ ചൂണ്ടി കാട്ടി.

വ്യാസൻ മുതൽ എബ്രഹാം ലിങ്കൺ വരെയുള്ളവരെ പരാമർശിച്ചു കൊണ്ടുള്ള സീമാൻറെ പ്രസംഗം പങ്കു വെച്ച് കൊണ്ട് സാമൂഹ്യ പ്രവർത്തകനും, പ്രഭാഷകനുമായ ശ്രീചിത്രൻ ഇപ്രകാരം പറഞ്ഞു. ” ഭാഷയെന്ന നിലയിൽ തമിഴിന്റെ പ്രതിരോധബലം അസാമാന്യമാണ്. സീമാൻ സംസാരിക്കുന്നതിലെ ഓരോ വാചകത്തിന്റെയും ഈട്, ആരുബലം – തമിഴിന്റെ ശക്തിയാണ്. ഒരേ സമയം കരുത്തും കരുതലുമുള്ള, ഘനവും കനവുമുള്ള ഭാഷ.”

നവോത്ഥാന കേരളത്തിലെ ആര്‍ത്തവം ഇന്നും തഴപ്പായയില്‍ ചുരുളുന്ന നാലു ദിനങ്ങളാണ്; ഈ തുറന്നു പറച്ചിലുകള്‍ കേള്‍ക്കൂ

ശബരിമല സമരക്കാർ വായിക്കണം; സതിക്ക് വേണ്ടി എഴുപതിനായിരം പേർ തെരുവിലിറങ്ങിയിട്ട് എന്ത് സംഭവിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍