UPDATES

വൈറല്‍

സഹീര്‍ ഖാനും സാഗരികയും സാധാരണക്കാരായിരുന്നെങ്കിലോ? മോദി കാലത്തെ ഇന്ത്യയുടെ 10 ചോദ്യങ്ങള്‍

ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച് പരാതിപ്പെട്ടതും ഗ്രൗണ്ടില്‍ ഛര്‍ദ്ദിച്ചതും ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പകരം പാകിസ്ഥാന്‍ താരങ്ങള്‍ ആയിരുന്നെങ്കില്‍? രക്തസാക്ഷികളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുള്ള ധനസസഹായം പിന്‍വലിച്ചത് യുപിഎ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍?

സഹീര്‍ ഖാനും സാഗരിക ഘട്‌ഗെയും തമ്മിലുള്ള വിവാഹം മാധ്യമങ്ങള്‍ ഏറെ ആഘോഷിച്ചതാണ്. വ്യത്യസ്ത മതവിശ്വാസം പുലര്‍ത്തുന്ന, വ്യത്യസ്ത സമുദായങ്ങളില്‍ പെട്ട ഇവരുടെ പ്രണയവും വിവാഹവും ലവ് ജിഹാദ് ആണെന്ന് വര്‍ഗീയവാദികളൊന്നും പറഞ്ഞുനടക്കുന്നതായി കാണുന്നില്ല. ഈ സാഹചര്യത്തില്‍ കരിയര്‍സ് 360 (careers360.com) സിഇഒയും മാധ്യമപ്രവര്‍ത്തകനുമായ പെരി മഹേശ്വറിന്റെ ചില സംശയങ്ങള്‍ പ്രസക്തമാണ്. 10 ചോദ്യങ്ങളാണ് അദ്ദേഹം ചോദിക്കുന്നത്. അതിലൊന്ന് സഹീര്‍ ഖാനും സാഗരികയും ഉത്തര്‍പ്രദേശിലേയോ മംഗലാപുരത്തെയോ സാധാരണക്കാരായിരുന്നെങ്കില്‍ ഈ ‘ലവ് ജിഹാദ്’ ആരോപണ കാലത്ത് എന്ത് സംഭവിക്കുമായിരുന്നു എന്നാണ്. രാജസ്ഥാനില്‍ കൊല്ലപ്പെട്ടത് ഒരു ഹിന്ദുവും കൊലയാളി ഒരു മുസ്ലീമും ആയിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു എന്നും പെരി മഹേശ്വര്‍ ചോദിക്കുന്നു.

പെരി മഹേശ്വറിന്റെ പത്ത് ചോദ്യങ്ങള്‍ / സംശയങ്ങള്‍

1. ലവ് ജിഹാദ് കാലത്ത്, സഹീര്‍ ഖാനും സാഗരിക ഘട്‌ഗെയും യുപിയിലേയോ മാംഗ്ലൂരിലേയോ സാധാരണക്കാര്‍ ആയിരുന്നെങ്കില്‍?

2. ഡല്‍ഹിയിലെ വായുമലിനീകരണം സംബന്ധിച്ച് പരാതിപ്പെട്ടതും ഗ്രൗണ്ടില്‍ ഛര്‍ദ്ദിച്ചതും ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പകരം പാകിസ്ഥാന്‍ താരങ്ങള്‍ ആയിരുന്നെങ്കില്‍?

3. ബിജെപി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഒരേയൊരു പേര് അമിത് ഷായും പ്രധാനമന്ത്രി സ്ഥാനത്തേയ്ക്കുള്ള ഒരേയൊരു പേര് മോദിയുമായിരുന്നെങ്കില്‍?

4. ഒരു മൊഹല്ല ക്ലിനിക്കിലായിരുന്നു കുട്ടി മരിച്ചതെങ്കില്‍?

5. രക്തസാക്ഷികള്‍ക്കുള്ള ധനസസഹായം പിന്‍വലിച്ചത് യുപിഎ സര്‍ക്കാര്‍ ആയിരുന്നെങ്കില്‍?

6. രാജസ്ഥാനിലെ കൊലയാളി ഒരു മുസ്ലീമും കൊല്ലപ്പെട്ടത് ഒരു ഹിന്ദുവും ആയിരുന്നെങ്കില്‍?

7. അയ്യര്‍ മോദിയെക്കുറിച്ച് പറഞ്ഞത് റാവു ഗാന്ധിയെ കുറിച്ച് പറഞ്ഞിരുന്നെങ്കില്‍?

8. വഖഫ് ബോര്‍ഡിന്റെ പ്രതിനിധി ജയ്റ്റ്‌ലി ആയിരുന്നെങ്കില്‍, അതിനെ പ്രൊഫഷണല്‍ എന്ന് വിളിച്ചിരുന്നെങ്കില്‍, അദ്ദേഹം ഭോപ്പാല്‍ വിഷവാതക ദുരന്തത്തിന് ഉത്തരവാദിയായ കമ്പനിക്ക് വേണ്ടി വാദിച്ചിരുന്നെങ്കില്‍?

9. തന്റെ എളിയ ജീവിത സാഹചര്യം വോട്ട് നേടാന്‍ മന്‍മോഹന്‍ സിംഗ് ഉപയോഗിച്ചിരുന്നെങ്കില്‍?

10. കോണ്‍ഗ്രസ് മുഖ്യമന്ത്രി നാവികസേന ഉദ്യോഗസ്ഥരെ കസേരയില്‍ ഇരുത്താതെ നിര്‍ത്തി സംസാരിച്ചിരുന്നെങ്കില്‍?

വിവാഹ നിശ്ചയം കഴിഞ്ഞ സഹീര്‍ഖാനും സാഗരികക്കും സെവാഗിന്റെ പുതിയ ട്വീറ്റ് ഷോട്ട്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍