UPDATES

വൈറല്‍

11 ഇന്ത്യക്കാര്‍ ഓവലില്‍ കുടങ്ങിയിരിക്കുന്നു, സുഷമാജീ രക്ഷിക്കൂ….

മലയാളം ട്രോളുകളും ധാരാളമായി വരുന്നുണ്ട്. കോഹ്ലിയോട് യുവരാജ് ചോദിക്കുന്നു: “നിന്റെ വീടിന്റെ ജനലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായില്ലേ?”

“11 ഇന്ത്യക്കാര്‍ ഓവലില്‍ കുടുങ്ങിയിരിക്കുന്നു, മാഡം സുഷമ സ്വരാജ്, ദയവായി അവരെ രക്ഷീക്കൂ”….ഇന്നലെ രാത്രി വന്ന ഒരു രസികന്‍ ട്വീറ്റാണിത്. ആര്‍പിജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്കയാണ് ഈ ട്വീറ്റ് ഇട്ടിരിക്കുന്നത്.  ഫൈനലില്‍ പാകിസ്ഥാനോട് വന്‍ തോല്‍വി ഏറ്റു വാങ്ങിയ ഇന്ത്യന്‍ ടീമിനെ പരിഹസിച്ച് നിരവധി ട്വീറ്റുകളാണ് വന്നിരിക്കുന്നത്. മത്സരം നടന്നുകൊണ്ടിരിക്കെ തന്നെ ട്വിറ്ററാറ്റികള്‍ ട്രോളുകളുമായി സജീവമായിരുന്നു. മഹീ, ക്യാപ്റ്റന്‍സിയെ കുറിച്ച് ഞാനൊരു തമാശ പറഞ്ഞതല്ലേ, പ്ലീസ് ഒന്ന് ചെയ്യാമോ എന്ന് വിരാട് കോഹ്ലി, ധോണിയോട് ചോദിക്കുന്നു.

നോ ബോളുകള്‍ കൊണ്ട് തലവേദന സൃഷ്ടിച്ച ജസ്പ്രീത് ബൂമ്രയ്ക്കും നല്ല ട്രോളിംഗ് കിട്ടി. രണ്ട് ഇന്ത്യക്കാര്‍ അതിര് കടന്നത് മൂലം നമുക്ക് വലിയ വില നല്‍കേണ്ടി വന്നു എന്നാണ് ഒരു ട്രോള്‍ വര മുറിച്ച് കടന്ന് നോബോളുകളുണ്ടാക്കിയ ബൂമ്രയും പാകിസ്ഥാനുണ്ടാക്കിയ മൊഹമ്മദ് അലി ജിന്നയുമാണ് ആ രണ്ട് പേര്‍. മലയാളം ട്രോളുകളും ധാരാളമായി വരുന്നുണ്ട്. കോഹ്ലിയോട് യുവരാജ് ചോദിക്കുന്നു നിന്റെ വീടിന്റെ ജനലിന്റെ കാര്യത്തില്‍ ഒരു തീരുമാനമായില്ലേ?

ക്രിക്കറ്റ് ബാറ്റ് ചെത്തി മിനുക്കി അവസാനം ഹോക്കി സ്റ്റിക്കായി മാറ്റുന്ന സുരേന്ദ്രയുടെ പഴയ കാര്‍ട്ടൂണ്‍ (ദ ഹിന്ദു) വീണ്ടും വൈറലായിട്ടുണ്ട്. ഹോക്കി വേള്‍ഡ് ലീഗ് സെമി ഫൈനലില്‍ ഇന്ത്യ പാകിസ്താനെ ഒന്നിനെതിരെ എഴ് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത് ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ ചില ഇന്ത്യന്‍ ആരാധകര്‍ ആശ്വസിക്കുന്നതിന് ഇടയിലാണ് സുരേന്ദ്രയുടെ കാര്‍ട്ടൂണ്‍ വീണ്ടും  ശ്രദ്ധേയമായിരിക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍