UPDATES

വൈറല്‍

“താങ്കള്‍ ട്വിറ്ററിലുണ്ടോ?” മോദിയോട് എന്‍ബിസി റിപ്പോര്‍ട്ടറുടെ ചോദ്യം

ആണവനിലയങ്ങള്‍, ഭീകരവാദം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ കാര്യങ്ങള്‍ പുടിനും മോദിയും ചര്‍ച്ച ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത് കെല്ലിയുടെ ചോദ്യമാണ്.

രാജ്യത്തെ പല ജനകീയ പ്രശ്‌നങ്ങളിലും യാതൊരു പ്രതികരണവും നടത്താത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പല ചെറിയ വിഷയങ്ങളില്‍ പോലും അഭിപ്രായ പ്രകടനം നടത്താറുണ്ടെന്ന വിമര്‍ശനം അദ്ദേഹത്തിനെതിരെ ശക്തമാണ്. അറിയപ്പെടുന്ന ഒരു ട്വിറ്റര്‍ ഉപയോക്താവാണ് മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവുമധികം ട്വിറ്റര്‍ ഫോളവേഴ്‌സുള്ള രാഷ്ട്രനേതാവ്. അങ്ങനെയുള്ള മോദിയോട് ഒരു ചോദ്യം ചോദിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് യുഎസ് ചാനലായ എന്‍ബിസിയുടെ റിപ്പോര്‍ട്ടര്‍. “താങ്കള്‍ ട്വിറ്ററിലൊക്കെ ഉണ്ടോ?” എന്നായിരുന്നു എന്‍ബിസി റിപ്പോര്‍ട്ടര്‍ മേഗിന്‍ കെല്ലിയുടെ നിഷ്‌കളങ്കന്‍, മണ്ടന്‍ ചോദ്യം. റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ കോണ്‍സ്റ്റാന്റിന്‍ കൊട്ടാരത്തില്‍ പ്രസിഡന്റ് വ്‌ളാമിദിമിര്‍ പുടിന്‍ ഒരുക്കിയ അത്താഴവിരുന്നിന് എത്തിയതായിരുന്നു മോദി.

ആണവനിലയങ്ങള്‍, ഭീകരവാദം, വ്യാപാരം, നിക്ഷേപം തുടങ്ങി വിവിധ കാര്യങ്ങള്‍ പുടിനും മോദിയും ചര്‍ച്ച ചെയ്‌തെങ്കിലും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നത് കെല്ലിയുടെ ചോദ്യമാണ്. പുടിനുമായുള്ള അഭിമുഖത്തിനായാണ് കെല്ലി ഇവിടെയെത്തിയത്. ഏതായാലും കെല്ലിയുടെ കൊച്ചുവര്‍ത്തമാനം വളരെ ബോറായിട്ടാണ് ട്വിറ്റര്‍ ഉപയോക്താക്കള്‍ കണ്ടിരിക്കുന്നത്. സച്ചിനെ അറിയില്ലേ എന്ന് ചോദിച്ച മലയാളികള്‍ പൊങ്കാലയിട്ട ഷറപ്പോവയുടെ അനുഭവം കെല്ലിക്കുണ്ടായിട്ടില്ലെങ്കിലും അത്യാവശ്യം നല്ല രീതിയില്‍ ഉപദേശവും ചീത്തവിളിയും കിട്ടുന്നുണ്ട്. കെല്ലിയുടെ ട്വീറ്റിനെ കുറിച്ച് മോദി പരാമര്‍ശിച്ചപ്പോളായിരുന്നു ചിരിച്ചുകൊണ്ട് കെല്ലി ഇങ്ങനെ ചോദിച്ചത്. യാതൊരു തയ്യാറെടുപ്പുമില്ലാതെയാണ് കെല്ലി മോദിയുമായി സംസാരിച്ചതെന്ന് ‘ട്വറ്ററാറ്റി’കള്‍ കുറ്റപ്പെടുത്തുന്നു.

@narendramodi എന്ന പേഴ്‌സണല്‍ അക്കൗണ്ടിലും @PMOIndia എന്ന പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലുമായി അഞ്ച് കോടിയ്ക്കടുത്ത് ഫോളോവേഴ്‌സാ്ണ് നിലവില്‍ മോദിക്കുള്ളത്. മാത്രം മൂന്ന്‍ കോടിയിലധികം ഫോളോവെഴ്സുണ്ട്. കെല്ലിക്ക് 23 ലക്ഷത്തോളം ഫോളോവേഴ്സാണ് ട്വിറ്ററിലുള്ളത്. ഇരുവരുടെയും ഫോളോവേഴ്സിന്‍റെ എണ്ണം താരതമ്യം ചെയ്തുകൊണ്ട് ട്വിറ്റര്‍ പേജിന്‍റെ ചിത്രവും സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വീഡിയോ കാണാം:

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍