UPDATES

വൈറല്‍

ഓപ്പറേഷന്‍ തീയറ്റര്‍ രോഗിക്ക് സിനിമാ തീയറ്ററായി: ബാഹുബലി കണ്ടുകൊണ്ടിരിക്കെ തലച്ചോറിന് ശസ്ത്രക്രിയ

ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്. ശസ്ത്രക്രിയ കുറച്ച് നേരം കൂടി നീണ്ടിരുന്നെങ്കില്‍ സിനിമ കണ്ടുതീര്‍ക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലുള്ള ആശുപത്രിയില്‍ ഓപ്പറേഷന്‍ തീയറ്റര്‍ അല്‍പ്പനേരത്തേയ്ക്ക് സിനിമാ തീയറ്റര്‍ കൂടിയായി മാറി. വിനയകുമാരി എന്ന 43 കാരിയായ നഴ്‌സ് തലച്ചോര്‍ ശസ്ത്രക്രിയയ്ക്ക് വിധേയയാവുകയായിരുന്നു. ഏറെ സങ്കീര്‍ണമായ ശസ്ത്രിക്രിയ നടക്കുമ്പോള്‍ വിനയകുമാരിക്ക് ബോധമുണ്ടായിരുന്നു എന്ന് മാത്രമല്ല. ബാഹുബലി 2 സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച വിനയകുമാരിയുടെ ഇടത് സെന്‍സറി കോര്‍ട്ടക്‌സ് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നു. അനസ്തേഷ്യ ഉപയോഗിക്കാതെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

ശസ്ത്രക്രിയ നടക്കുന്നതിനിടെ ബഹുബലിയിലെ ദണ്ഡാലയ പാട്ടും വിനയകുമാരി മൂളിയിരുന്നതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ന്യൂറോസര്‍ജന്‍ ശ്രീനിവാസ് റെഡ്ഡി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിനയകുമാരിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ബാഹുബലി. എന്നാല്‍ സിനിമ തീരുന്നതിന് മുമ്പ് ഓപ്പറേഷന്‍ തീര്‍ന്നതിനാല്‍ പടം മുഴുവനാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒന്നര മണിക്കൂര്‍ കൊണ്ട് ശസ്ത്രക്രിയ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്ക് ശേഷം വിനയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ബാഹുബലി മുഴുവന്‍ കാണാന്‍ പറ്റാത്തത്തില്‍ വിഷമമുണ്ടെന്നാണ്. ശസ്ത്രക്രിയ കുറച്ച് നേരം കൂടി നീണ്ടിരുന്നെങ്കില്‍ സിനിമ കണ്ടുതീര്‍ക്കാമായിരുന്നു എന്നും അവര്‍ പറഞ്ഞു.

മൂന്ന് മാസം മുമ്പ് ബംഗളൂരു ആശുപത്രിയില്‍ ഗിറ്റാറിസ്റ്റായ അഭിഷേക് പ്രസാദ് തന്റെ തലച്ചോര്‍ ശസ്ത്രക്രിയയ്ക്കിടെ ഗിറ്റാര്‍ വായിച്ചത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബംഗളൂരുവിലെ ഭഗ്‌വാന്‍ മഹാവീര്‍ ജെയ്ന്‍ ഹോസ്പിറ്റലിലായിരുന്നു അഭിഷേകിന്റെ ബ്രെയിന്‍ ഓപ്പറേഷന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍