UPDATES

സിനിമാ വാര്‍ത്തകള്‍

സെക്‌സ് ചെയ്യുമ്പോള്‍ കങ്കണ ശബ്ദമുണ്ടാക്കുന്നതെന്തിന്? സെന്‍സര്‍ ബോര്‍ഡിന്റെ സംശയം

തലപ്പത്ത് പഹലാജ് നിഹലാനിയോ പ്രസൂണ്‍ ജോഷിയോ ആരുമാകട്ടെ സെന്‍സര്‍ ബോഡിന് ഒരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ല എന്നാണ് ഇത് വ്യക്തമാകുന്നത്.

ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കങ്കണ റാണട്ട് ശബ്ദമുണ്ടാക്കുന്നതെന്തിന് എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ പുതിയ സംശയം. കങ്കണയെ കേന്ദ്ര കഥാപാത്രമാക്കി ഹന്‍സന്‍ മേത്ത സംവിധാനം ചെയ്ത സിമ്രാന്‍ എന്ന സിനിമയിലെ രംഗങ്ങളുമായി ബന്ധപ്പെട്ടാണ് സെന്‍സര്‍ ബോഡിന്റെ വിവാദ പരാമര്‍ശം. തലപ്പത്ത് പഹലാജ് നിഹലാനിയോ പ്രസൂണ്‍ ജോഷിയോ ആരുമാകട്ടെ സെന്‍സര്‍ ബോഡിന് ഒരു മാറ്റവുമുണ്ടാകാന്‍ പോകുന്നില്ല എന്നാണ് ഇത് വ്യക്തമാകുന്നത്.

10 കട്ടുകളാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ആറ് രംഗങ്ങളില്‍ നിന്ന് ബിച്ച് എന്ന് പറയുന്ന ഭാഗം മറയ്ക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ചു. സ്ത്രീകളെ ആംഗ്യം കൊണ്ടും ഭാഷ കൊണ്ടും അധിക്ഷേപിക്കുന്നത് അനുവദിക്കാനാവില്ലെന്നാണ് സെന്‍സര്‍ ബോര്‍ഡ് വൃത്തങ്ങള്‍ പറയുന്നു. ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ കഥാപാത്രങ്ങള്‍ ഞരക്കവും മറ്റ് ശബ്ദങ്ങളുമുണ്ടാക്കുന്ന ഭാഗങ്ങള്‍ വെട്ടിക്കുറയ്ക്കാനും ആവശ്യപ്പെട്ടിരിക്കുന്നു. സെക്‌സ് സീനുകളിലെ ഈ ഉറക്കെയുള്ള ശബ്ദം പ്രകോപനപരമാണെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ അഭിപ്രായം.

അടി നടക്കുന്ന ഒരു രംഗത്തില്‍ അടിയുടെ ഒച്ച കുറയ്ക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമകളിലെ രംഗങ്ങള്‍ വെട്ടിമാറ്റിയും അനുമതി നിഷേധിച്ചും നിരന്തരം വിവാദം സൃഷ്ടിച്ച പഹ്ലാജ് നിഹാലിയെ ഓഗസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡ്‌ തലപ്പത്തു നിന്ന് മാറ്റിയിരുന്നു. ഗാനരചയിതാവ് പ്രസൂണ്‍ ജോഷി തത്സ്ഥാനത്ത് വരുമ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടാകും എന്ന് കരുതിയവര്‍ക്ക് തെറ്റി. സെന്‍സര്‍ ബോര്‍ഡ് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കുമെന്ന സന്ദേശമാണ് പുതിയ വിവാദം നല്‍കുന്നത്.

ചൂതാട്ടത്തിലും അനിയന്ത്രിതമായ സ്വാതന്ത്ര്യദാഹത്തിലും കഴിയുന്ന യുവതിയാണ് കങ്കണയുടെ കഥാപാത്രം. ജോര്‍ജിയയില്‍ ജീവിക്കുന്ന ഗുജറാത്തി പെണ്‍കുട്ടി. നിലവിലെ സ്വതന്ത്രജീവിതം മതിയാകാതെ കൂടുതല്‍ കൂടുതല്‍ സ്വാതന്ത്ര്യം മോഹിക്കുന്ന വ്യക്തി. ഈ ജീവിതം അവരെ കടത്തിലേയ്ക്കും കുറ്റകൃത്യങ്ങളിലേയ്ക്കും നയിക്കുന്നു. ആനന്ദത്തിന് വേണ്ടിയുള്ള അന്വേഷണമാണ് സിമ്രാന്‍ നടത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍