UPDATES

വൈറല്‍

ഇന്ത്യക്കാര്‍ ആര്‍എസ്എസുകാര്‍ക്ക് വോട്ട് ചെയ്യും, ഇറാഖികള്‍ ഐഎസുകാര്‍ക്ക് വോട്ട് ചെയ്യില്ല: സഞ്ജീവ് ഭട്ട്

ഇന്ത്യയില്‍ ആര്‍എസ്എസ് പിന്തുണയോടെ നടക്കുന്ന ഭീകരതയ്ക്കും തമ്മില്‍ പ്രധാനപ്പെട്ട വ്യത്യാസമുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്.

ഇറാഖിലും സിറിയയിലും ഐഎസ് (ഇസ്ലാമിക് സ്റ്റേറ്റ്) നടത്തുന്ന ഭീകരതയക്കും ഇന്ത്യയില്‍ ആര്‍എസ്എസ് പിന്തുണയോടെ നടക്കുന്ന ഭീകരതയ്ക്കും തമ്മില്‍ പ്രധാനപ്പെട്ട വ്യത്യാസമുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ട്. സംഭവം എന്താണെന്ന് വച്ചാല്‍ – ഇന്ത്യക്കാര്‍ ആര്‍എസ്എസുകാരെ വോട്ട് ചെയ്ത് ജയിപ്പിക്കും. എന്നാല്‍ ഇറാഖികളും സിറിയക്കാരും ഐസിന് വോട്ട് ചെയ്യില്ല. ഗുജറാത്ത് സര്‍ക്കാരിന്‍റെ പ്രതികാര നടപടിക്ക് വിധേയനായി സര്‍വീസില്‍ നിന്ന് പിരിച്ചുവിടപ്പെട്ട വ്യക്തിയാണ് സഞ്ജീവ് ഭട്ട്.

ഗുജറാത്ത് വര്‍ഗീയ കലാപവും കൂട്ടക്കൊലകളും തടയാതെ കലാപകാരികളെ സഹായിക്കുകയാണ് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ചെയ്തത് എന്ന് അന്വേഷണ കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന്‍റെ ഭാഗമായി ഗുജറാത്ത് സര്‍ക്കാരിന്‍റെ കണ്ണിലെ കരടായി മാറിയ സഞ്ജീവ് ഭട്ടിനെ പുറത്താക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കും സംഘപരിവാറിനും എതിരെ രൂക്ഷ വിമര്‍ശനങ്ങളും പരിഹാസവുമായി ട്വിറ്ററിലും ഫേസ്ബുക്കിലും എല്ലാം സജീവമാണ്.

നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു, ജി എസ് ടി ചൈനയെ തകര്‍ക്കും: സഞ്ജീവ് ഭട്ട്

ജെയ് ഷായുടെ 100 കോടി മാനനഷ്ടക്കേസ് പേടിച്ച് ദി വയര്‍ ലോഗോ മാറ്റി; സഞ്ജീവ് ഭട്ടിന്റെ എഫ് ബി പരിഹാസം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍