UPDATES

വൈറല്‍

ബിജെപിയുടെ ജനരക്ഷായാത്രയില്‍ അവര്‍ ഉറക്കെ വിളിച്ചു: “ജയ്‌, ജയ്‌ സിപിഎം” (യൂടൂബ് വീഡിയോ)

ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു മുദ്രാവാക്യം. “ജയ് ജയ് സിപിഎം”- എന്ത്??. അതെ, അത് തന്നെ – “ജയ് ജയ് സിപിഎം” എന്ന് വ്യക്തമായി കേള്‍ക്കാം.

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്രയോടനുബന്ധിച്ച് സംഘടിപ്പിച്ച പ്രകടനം കണ്ണൂര്‍ ജില്ലയില്‍ നടക്കുന്നു. പ്രചാരണവാഹനത്തില്‍ നിന്ന് സുരേഷ് ഗോപിയുടെ ശബ്ദം കേള്‍ക്കാം. ബിജെപിയുടേയും ആര്‍എസ്എസിന്റേയും പതാകകളുമായി ജാഥ മുന്നോട്ട് പോവുകയാണ്. ഇതിനിടയിലാണ് തീര്‍ത്തും അപ്രതീക്ഷിതമായി ഒരു മുദ്രാവാക്യം. “ജയ് ജയ് സിപിഎം”- എന്ത്??. അതെ, അത് തന്നെ – “ജയ് ജയ് സിപിഎം” എന്ന് വ്യക്തമായി കേള്‍ക്കാം. പിന്നീട് ഡൌണ്‍, ഡൌണ്‍ സിപിഎം എന്നും വിളിക്കുന്നുണ്ട്. അതുകേട്ട് റോഡ്‌സൈഡില്‍ നില്‍ക്കുന്ന ഒരാള്‍ പറയുന്നതും കേള്‍ക്കാം: ജാഥയിലൊരാള്‍ വിളിച്ചത് “ജയ് ജയ് സിപിഎം” എന്നാണ്. അത് പറഞ്ഞ് അയാള്‍ ചിരിക്കുന്നു.

യൂ ടൂബില്‍ ഈ വീഡിയോ അപ്ലോഡ് ചെയ്തയാള്‍ വിഡിയോയ്ക്ക് താഴെ ഇങ്ങനെ കുറിച്ചിരിക്കുന്നു – “ബംഗാളികളെ കൂലിക്ക് വിളിച്ചാല്‍ ഇങ്ങനെയിരിക്കും”. മലയാളികളായ ബിജെപി പ്രവര്‍ത്തകര്‍ ഇത്തരത്തില്‍ മുദ്രാവാക്യം വിളിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്തത് കൊണ്ട് തന്നെ ആയിരിക്കണം അയാള്‍ ഇങ്ങനെ കുറിച്ചത്. ഏതായാലും മുദ്രാവാക്യം വിളിച്ചത് ശരിക്കും ബംഗാളികളാണെങ്കില്‍, ബംഗാളില്‍ സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് നിരാശയും അവിടെ പഴയ ശക്തിയും സ്വാധീനവും നഷ്ടപ്പെട്ട സിപിഎമ്മിന് പ്രതീക്ഷയും നല്‍കുന്നതാണ്, അബദ്ധത്തിലോ അല്ലെങ്കില്‍ അറിവില്ലായ്മ കൊണ്ടോ വിളിച്ചുപോയ ഈ മുദ്രാവാക്യം. എന്തായാലും ട്രോളര്‍മാര്‍ക്ക് ചാകരയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍