UPDATES

വൈറല്‍

അഭിനയം പഠിക്കണമെന്ന മോഹവുമായി ചെന്നുപെട്ടത് പ്രകാശ് രാജിന്റെ വീട്ടില്‍; ‘നാട്യ സാമ്രാട്ടി’നെ കാണൂ എന്ന് പ്രകാശ് രാജ്

രാജ്യത്തിന്റെ നാട്യസാമ്രാട്ട് ആരാണ് എന്ന് മുമ്പ് ഒരു പൊതുവേദിയില്‍ പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്.

അഭിനയം പഠിക്കണമെന്ന മോഹവുമായി ദലിത് നേതാവും ഗുജറാത്ത് യുവ എംഎല്‍എയുമായ ജിഗ്നേഷ് മേവാനി ചെന്നുപെട്ടത് ബംഗളൂരുവിലെ പ്രകാശ് രാജിന്റെ വീട്ടില്‍. പ്രകാശ് രാജിന്റെ പക്കല്‍ നിന്നും അഭിനയത്തിന്റെ ഒന്നോ രണ്ടോ ടിപ്‌സ് പഠിച്ചെടുക്കണം എന്നായിരുന്നു ജിഗ്നേഷിന്റെ എളിയ ആഗ്രഹം. എന്നാല്‍ പ്രകാശ് രാജ് പറഞ്ഞത് അഭിനയം പഠിക്കണമെങ്കില്‍ രാജ്യത്തിന്റെ നാട്യ സാമ്രാട്ടിന്റെ അടുത്ത് പോകൂ എന്നാണ് എന്ന് ജിഗ്നേഷ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. തങ്ങളുടെ ഇരുവരുടേയും പൊതുസുഹൃത്തായ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ജന്മദിനത്തിലാണ് ഇരുവരും കണ്ടിരിക്കുന്നത്.

രാജ്യത്തിന്റെ നാട്യസാമ്രാട്ട് ആരാണ് എന്ന് മുമ്പ് ഒരു പൊതുവേദിയില്‍ പ്രകാശ് രാജ് വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് പറഞ്ഞപ്പോളാണ് മോദി നല്ല അഭിനേതാവാണ് എന്ന് പ്രകാശ് രാജ് പറഞ്ഞത്. ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്തൊരു നടനാണ്. നിങ്ങള്‍ അഭിനയിക്കുന്നത് കണ്ടാല്‍ എനിക്ക് മനസിലാവില്ലേ എന്നായിരുന്നു അന്ന് പ്രകാശ് രാജിന്റെ ചോദ്യം.

നിങ്ങളുടെ അവാര്‍ഡുകള്‍ എനിക്ക് വേണ്ട, നിങ്ങളുടെ അഭിനയം എന്നോട് വേണ്ട: മോദിയോട് പ്രകാശ് രാജ്‌

ഞാന്‍ ഹിന്ദു വിരുദ്ധനല്ല, പക്ഷേ മോദി വിരുദ്ധനാണ്; ആഞ്ഞടിച്ച് വീണ്ടും പ്രകാശ് രാജ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍