UPDATES

വൈറല്‍

സംവാദങ്ങളെ പേടിക്കുന്നവരാണ് തോക്ക് കൊണ്ട് നിശബ്ദരാക്കാന്‍ നോക്കുന്നത്: ഗൗരി ലങ്കേഷ് വധത്തില്‍ കമല്‍ഹാസന്‍

ഒരാളെ തോക്ക് കൊണ്ട് നിശബ്ദരാക്കുന്നത് ഒരു സംവാദത്തില്‍ ജയിക്കാനുള്ള എറ്റവും മോശപ്പെട്ട വഴിയാണെന്നാണ് കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടത്.

ഒരാളെ തോക്ക് കൊണ്ട് നിശബ്ദരാക്കുന്നത് ഒരു സംവാദത്തില്‍ ജയിക്കാനുള്ള എറ്റവും മോശപ്പെട്ട വഴിയാണെന്ന് നടന്‍ കമല്‍ഹാസന്‍. ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കമല്‍ ഹാസന്‍ ഇട്ട ട്വീറ്റാണിത്. ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഖിക്കുന്നവര്‍ക്കൊപ്പം അനുശോചനം രേഖപ്പെടുത്തുന്നതായി കമല്‍ഹാസന്‍ വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ തമിഴ് സിനിമാമേഖലയില്‍ നിന്നുള്ള ആദ്യ പ്രതിഷേധ ശബ്ദവും പ്രതികരണവുമാണ് കമല്‍ഹാസന്റേത്. തനിക്ക് പല നിറങ്ങളുമുണ്ടാകാമെന്നും എന്നാല്‍ തന്റെ നിറം ഒരിക്കലും കാവിയല്ലെന്നും കമല്‍ഹാസന്‍ നേരത്തെ പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍