UPDATES

വൈറല്‍

നോട്ട് നിരോധനം നല്ല ആശയം, മോദി നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നു, തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ തയ്യാര്‍: കമല്‍ഹാസന്‍

“ആരെങ്കിലും നേതാവിന്റെ തൊപ്പി അണിഞ്ഞേ പറ്റൂ. അത് മുള്‍ക്കിരീടമായിരിക്കുമെങ്കിലും. ആരെങ്കിലും ചളിക്കുണ്ട് പോലായിരിക്കുന്ന ഇവിടം വൃത്തിയാക്കി ആളുകള്‍ക്ക് വാസയോഗ്യമാക്കി കൊടുത്തേ പറ്റൂ”.

തമിഴ്‌നാട് മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറാണെന്ന് സൂചിപ്പിച്ച് നടന്‍ കമല്‍ഹാസന്‍. ഇന്ത്യ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ഹാസന്‍ ഇക്കാര്യം പറഞ്ഞത്. ആരെങ്കിലും നേതാവിന്റെ തൊപ്പി അണിഞ്ഞേ പറ്റൂ. അത് മുള്‍ക്കിരീടമായിരിക്കുമെങ്കിലും. ആരെങ്കിലും ചളിക്കുണ്ട് പോലായിരിക്കുന്ന ഇവിടം വൃത്തിയാക്കി ആളുകള്‍ക്ക് വാസയോഗ്യമാക്കി കൊടുത്തേ പറ്റൂ. എനിക്ക് അധികാരത്തോട് ആര്‍ത്തിയില്ല. പക്ഷെ സാഹചര്യങ്ങളും ജനങ്ങളും ആവശ്യപ്പെട്ടാല്‍ അതിനനുസരിച്ച് പ്രവര്‍ത്തിക്കും. രാഷ്ട്രീയക്കാര്‍ തമിഴ്‌നാടിനെ വലിയ അധപതനത്തിലാണ് എത്തിച്ചിരിക്കുന്നതെന്നും കമല്‍ഹാസന്‍ അഭിപ്രായപ്പെട്ടു.

അടുത്ത 100 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ താൻ മത്സരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. അണ്ണാ ഡിഎംകെയുടെ നിലവിലെ സ്ഥിതിഗതികളിൽ താൽപര്യമില്ല. നിർബന്ധിപ്പിച്ച് വിവാഹം കഴിപ്പിച്ച പെൺകുട്ടിയുടെ അവസ്ഥയിലാണു തമിഴ്നാട്ടിലെ ജനങ്ങൾ. അവർക്ക് അതിൽനിന്നു പുറത്തുകടക്കണമെന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ അടുത്ത 100 ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് നടന്നാൽ ഞാന്‍ മൽസരിക്കും – കമല്‍ ഹാസന്‍ പറഞ്ഞു.

പിണറായി, കമല്‍, കെജ്രിവാള്‍; ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെടുന്നോ?

താന്‍ ഇടതുപക്ഷത്തോ വലതുപക്ഷത്തോ അല്ലെന്നും മധ്യപക്ഷത്താണെന്നും കമല്‍ഹാസന്‍ പറഞ്ഞു. ഇടതുപക്ഷത്താണ് എന്ന് ആര്‍ക്കെങ്കിലും തോന്നുകയാണെങ്കില്‍ അല്‍പ്പം വലത്തോട്ട് വരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. സ്വഛ് ഭാരതും നോട്ട് അസാധുവാക്കലും എല്ലാം നല്ല ആശയങ്ങളാണ്. മറ്റുള്ളവര്‍ വാഗ്ദാനങ്ങള്‍ നല്‍കുക മാത്രം ചെയ്യുമ്പോള്‍ മോദി ചില കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്നും കമല്‍ഹാസന്‍ അഭിപ്രയപ്പെട്ടു.

കമല്‍ഹാസന്‍ – ഇന്ത്യ ടുഡേ അഭിമുഖം:

‘കാവിയല്ല എന്റെ നിറം’; അത്രമേല്‍ പ്രഹരശേഷിയുണ്ട് ഈ വാക്കുകള്‍ക്ക്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍