UPDATES

വൈറല്‍

“എല്ലാരുക്കിട്ടേം പേസുവോം, അവര്‍കള്‍ക്കിട്ടെയും പേസലാം”: രജനിയുമായും രാഷ്ട്രീയം സംസാരിക്കുമെന്ന് കമല്‍

അവര്‍ റൊമ്പ ദൂരം പോയിട്ടാരേ, I am just planning the political entry here. If you are asking whether I will talk to him, വന്തിട്ടേനാ പേസലാം – കമല്‍ പറഞ്ഞു.

രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹത്തെ ഒപ്പം ചേര്‍ക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞതായി വാര്‍ത്ത പ്രചരിക്കുന്നു. സത്യത്തില്‍ കമല്‍ഹാസന്‍ അങ്ങനെയല്ല പറഞ്ഞത്. “തലൈവരേ, നിങ്ങളൊരു പാര്‍ട്ടി തുടങ്ങിയാല്‍ രജനിയേയും നേതാവായി ഒപ്പം വിളിക്കുമോ” എന്നായിരുന്നു കമല്‍ഹാസനോടുള്ള ചോദ്യം. ഇതിന് തമിഴിലും ഇംഗ്ലീഷിലുമായി കമല്‍ നല്‍കിയ മറുപടി ഇങ്ങനെ – “അവര് റൊമ്പ ദൂരം പോയിട്ടാരേ, I am just planning the political entry here. If you are asking whether I will talk to him, വന്തിട്ടേനാ പേസലാം. യേന്‍, നാന്‍ ഉങ്കളുക്കിട്ടേ പേസ്‌റേന്‍, ഇല്ലയാ എല്ലാര്‍ക്കിട്ടെയും പേസുവോം. അവര്‍കളിക്കിട്ടെയും പേസലാം. I will talk to everybody” (അദ്ദേഹം ഒരുപാട് ദൂരം പോയല്ലോ. ഞാന്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ പറ്റി ഇപ്പോള്‍ ആലോചിച്ചതേയുള്ളൂ. ഞാന്‍ അദ്ദേഹത്തോട് സംസാരിക്കുമോ എന്നാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം തയ്യാറാണെങ്കില്‍ സംസാരിക്കും. ഞാനിപ്പോ നിങ്ങളോട് സംസാരിക്കുന്നില്ലേ. എല്ലാവരോടും സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ്. അദ്ദേഹത്തോടും സംസാരിച്ചേക്കാം – ഇതാണ് കമല്‍ഹാസന്‍ പറഞ്ഞത്.

അതേസമയം ഇത്തരത്തില്‍ ചര്‍ച്ചകള്‍ സജീവമാണെന്നാണ് സൂചന. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ അദ്ദേഹവുമായി സഹകരിക്കുമെന്ന് കമല്‍ഹാസന്‍ പറഞ്ഞു എന്നാണ് thequint.com റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറ്റ് പല മാധ്യമങ്ങളും രജനിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും എന്ന് കമല്‍ പറഞ്ഞതായാണ് വാര്‍ത്ത നല്‍കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍