UPDATES

ട്രെന്‍ഡിങ്ങ്

കനയ്യ കുമാറിന് കിട്ടാത്തതും അതുല്‍ ജോഹ്രിക്ക് മിനുട്ടുകള്‍ക്കുള്ളില്‍ കിട്ടുന്നതുമായ ഡല്‍ഹിയിലെ ജാമ്യം

ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പുഴുക്കുത്തുകളിലേയ്ക്കാണ് ഇതിലൂടെ പ്രതീക് സിന്‍ഹ വിരല്‍ ചൂണ്ടുന്നത്.

മോദി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ചില വ്യക്തികള്‍ എത്ര സമയം കൊണ്ടാണ് ജാമ്യം നേടിയത് എന്നും ഓരോ കേസിന്റയും ഗൗരവ സ്വഭാവം എത്രത്തോളം ഉണ്ടായിരുന്നു എന്നുമാണ് ആള്‍ട്ട്‌ന്യൂസ് എഡിറ്റര്‍ പ്രതീക് സിന്‍ഹ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ചില പേരുകളും ആ പേരിലുള്ള വ്യക്തികള്‍ക്ക് മേല്‍ ആരോപിക്കപ്പെടുന്ന കുറ്റവും. അതുമായി ബന്ധപ്പെട്ടുള്ള അവരുടെ അറസ്റ്റും അനുഭവവുമാണ് പറയുന്നത്. ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ പുഴുക്കുത്തുകളിലേയ്ക്കാണ് ഇതിലൂടെ പ്രതീക് സിന്‍ഹ വിരല്‍ ചൂണ്ടുന്നത്.

വീഡിയോയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിഞ്ഞ വിദ്യാര്‍ത്ഥി നേതാവും ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റുമായ കനയ്യ കുമാറിനേയും ലൈംഗിക പീഡന കേസില്‍ പ്രതിയായ ജെഎന്‍യു അധ്യാപകന്‍ പ്രൊഫസര്‍ അതുല്‍ ജോഹ്രിയേയും കോടതി പരിസരത്ത് കനയ്യ കുമാര്‍ അടക്കമുള്ള വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും ആസൂത്രിതമായി ആക്രമിച്ച സംഘപരിവാര്‍ അനുകൂല അഭിഭാഷകരായ യശ്പാല്‍ സിംഗിനേയും വിക്രം ചൗഹാനേയും ഡല്‍ഹി പൊലീസും നിയമസംവിധാനങ്ങളും കൈകാര്യം ചെയ്ത രീതികളെ പറ്റിയാണ് പറയുന്നത്. അതുല്‍ ജോഹ്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി എന്നാണ് പൊലീസിനെ ഉദ്ധരിച്ച് പല മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രതീക് സിന്‍ഹയുടെ ഫേസ്ബുക്ക് പോസ്റ്റ്‌:

പേര് – കനയ്യകുമാര്‍. ജെഎന്‍യു വിദ്യാര്‍ത്ഥി. മോര്‍ഫ് ചെയ്ത വ്യാജ വീഡിയോയുടെ പേരില്‍ രാജ്യവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു. സത്യത്തില്‍ ബ്രാഹ്മണിസത്തിനും ജാതീയതയ്ക്കും ദാരിദ്ര്യത്തിനും എതിരായ മുദ്രാവാക്യങ്ങളാണ് വിളിച്ചത്. 2016 ഫെബ്രുവരി 12ന് അറസ്റ്റ് ചെയ്തു. 2016 മാര്‍ച്ച് രണ്ടിന് ജാമ്യം നേടി പുറത്തിറങ്ങി. കസ്റ്റഡിയിലും ജയിലിലുമായി 19 ദിവസം.

പേര് – അതുല്‍ ജോഹ്രി. ജെഎന്‍യു അധ്യാപകന്‍. ആരോപിക്കപ്പെടുന്ന കുറ്റം – വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കല്‍. അറസ്റ്റ് ചെയ്തത് 2018 മാര്‍ച്ച് 20ന് വൈകീട്ട് 5.42ന്. ഒരു മണിക്കൂര്‍ 20 മിനിട്ടിനുള്ളില്‍ അതായ്ത് 7.02ന് ജാമ്യം.

പേര് – യശ്പാല്‍ സിംഗ്. അഭിഭാഷകന്‍. കോടതി പരിസരത്ത് വച്ച് വിദ്യാര്‍ത്ഥികളേയും മാധ്യമപ്രവര്‍ത്തകരേയും ആക്രമിച്ചതാണ് കുറ്റം. ആസൂത്രിത അക്രമമെന്ന് ഒളിക്യാമറ ഓപ്പറേഷനില്‍ യശ്പാല്‍ സിംഗ് സമ്മതിച്ചിരുന്നു. അടുത്ത തവണ പെട്രോള്‍ ബോംബ് എറിയണമെന്നാണ് തീരുമാനിച്ചിരുന്നതെന്നും യശ്പാല്‍ സിംഗ് വെളിപ്പെടുത്തി. 2016 ഫെബ്രുവരി 23ന് അറസ്റ്റിലായി. ഏതാണ്ട് രാത്രി 11.30ന്. രണ്ടര മണിക്കൂറിനകം ജാമ്യം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍