UPDATES

വൈറല്‍

99ല്‍ പുറത്താകാതെ എങ്ങനെ സെഞ്ചുറിയടിക്കാം? മോദിക്ക് കോഹ്ലിയുടെ ഉപദേശം

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം 99 സീറ്റില്‍ ഒതുങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ട്രോള്‍. കോഹ്ലിയും അനുഷ്‌കയും മോദിയെ കണ്ട് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാന്‍ എത്തിയതാണ് എന്ന് മറ്റൊരാള്‍.

ന്യൂഡല്‍ഹിയിലെ വിവാഹസല്‍ക്കാരത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിരാട് കോഹ്ലിയും അനുഷ്‌ക ശര്‍മയും സന്ദര്‍ശിച്ചിരുന്നു. ഈ സന്ദര്‍ശനവുമായി ബന്ധപ്പെട്ട നിരവധി രസികന്‍ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. അതിലൊന്ന് ഇങ്ങനെയായിരുന്നു. എങ്ങനെ 99ല്‍ പുറത്താകാതെ സെഞ്ചുറിയടിക്കാന്‍ എന്ന് കോഹ്ലി മോദിക്ക് പറഞ്ഞുകൊടുക്കുകയാണ്. ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയം 99 സീറ്റില്‍ ഒതുങ്ങിയത് ചൂണ്ടിക്കാട്ടിയാണ് ട്രോള്‍. കോഹ്ലിയും അനുഷ്‌കയും മോദിയെ കണ്ട് ആധാര്‍ കാര്‍ഡും കെവൈസി ഫോമും സമര്‍പ്പിക്കാന്‍ എത്തിയതാണ് എന്ന് മറ്റൊരാള്‍. അച്ഛേ ദിന്‍ എപ്പൊ വരും എന്ന് കോഹ്ലി. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എപ്പോള്‍ ഐപിഎല്‍ ജയിക്കുമെന്ന് മോദി. പിന്നെ രണ്ട് പേര്‍ക്കും ഒന്നും പറയാനില്ലത്രേ. ഇന്ത്യയുടെ മൂന്ന് നേരമ്പോക്കുകള്‍ ഒരു ഫോട്ടോയില്‍ – ക്രിക്കറ്റ്, രാഷ്ട്രീയം, ബോളിവുഡ് എന്ന് മറ്റൊരു ട്വീറ്റ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍