UPDATES

വൈറല്‍

കൈരളി ചാനല്‍ ഷോയില്‍ ട്രാന്‍സ്‌ജെന്‍ഡറെ അപമാനിച്ചെന്ന് പരാതി: മുരുകന്‍ കാട്ടാക്കട ഖേദം പ്രകടിപ്പിച്ചു

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരുകന്‍ കാട്ടാക്കട പിന്നീട് രംഗത്തെത്തി. എന്റെ വാക്കുകള്‍ ഞാനദ്ദേശിക്കാതെ ആണെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ശ്യാമേ, കൂട്ടുകാരെ എന്നോടു ക്ഷമിക്കുക” എന്നാണ് കവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

കൈരളി ചാനലിലെ ‘മാന്യമഹാജനങ്ങളേ’ എന്ന റിയാലിറ്റി ഷോയില്‍ ട്രാന്‍സ്‌ജെന്‍ഡറായ വ്യക്തിയെ അപമാനിച്ച് വിധികര്‍ത്താവായ കവി മുരുകന്‍ കാട്ടാക്കട. പ്രസംഗ മത്സരവുമായി ബന്ധപ്പെട്ട ഷോയാണിത്. ശ്യാമ എന്ന മത്സരാര്‍ത്ഥിയെ മുരുകന്‍ കാട്ടാക്കട അപമാനിച്ചതായാണ് പരാതി. പ്രിന്‍സ് ജോണ്‍ എന്നയാള്‍ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ട്രാന്‍സ്‌ജെന്റെര്‍ ആയുള്ള ആളുകളുടെ വസ്ത്രധാരണം വളരെ വൃത്തികെട്ടതാണ് എന്നും ശ്യാമയെ കണ്ടാല്‍ ട്രാന്‍സ്‌ജെന്റെര്‍ ആണെന്ന്‌ പറയില്ല മനോഹരിയായ ഒരു സ്ത്രീ ആണെന്നെ പറയൂ എന്നും മുരുകന്‍ കാട്ടാക്കട പറയുന്നു. ഞാന്‍, ഇന്ന് നിങ്ങളുടെ പുസ്തകം കത്തിച്ചു കളയുകയാണ് മിസ്റ്റര്‍ മുരുകന്‍ കാട്ടാക്കട. കണ്ണടയല്ല നിങ്ങള്‍ക്ക് വേണ്ടത് തുറന്ന കണ്ണ്് തന്നെയാണ് – മങ്ങിയ കാഴ്ചകള്‍ കണ്ടുമടുത്തവര്‍ക്ക് കണ്ണട നിര്‍ദ്ദേശിച്ച കവിയോട് പ്രിന്‍സ് ജോണ്‍ പറയുന്നു.

അതേസമയം സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മുരുകന്‍ കാട്ടാക്കട പിന്നീട് രംഗത്തെത്തി. “ഒരു പ്രത്യേക സന്ദര്‍ഭത്തെക്കുറിച്ച് മാന്യമഹാ ജനങ്ങളേ എന്ന പരിപാടിയില്‍ ഞാന്‍ നടത്തിയ പരാമര്‍ശം ശ്യാമ എന്ന മത്സരാര്‍ത്ഥിക്ക് ദു:ഖമുണ്ടാക്കി എന്ന് എനിക്ക് തോന്നുന്നു. മുല്ലപ്പൂക്കള്‍ പോലെ സുഗന്ധം നല്‍കേണ്ട എന്റെ വാക്കുകള്‍ ഞാനദ്ദേശിക്കാതെ ആണെങ്കിലും വേദനയുണ്ടാക്കിയെങ്കില്‍ ശ്യാമേ, കൂട്ടുകാരെ എന്നോടു ക്ഷമിക്കുക” എന്നാണ് കവി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. പിന്നെ “ശ്യാമേ മാരിവില്ലുളളില്‍ ഒളിപ്പിച്ച മേഘമേ മുഖം വീര്‍പ്പിച്ചിരിക്കാതെ തോരാതെ പെയ്യുക മണല്‍ത്തരിയിലാത്മഹര്‍ഷത്തിന്റെ കുളിരാവുക, ഇതളിലുയിരിന്റ പച്ചയാവുക നാഗമായിഴയുക, മണ്ണിലെ കുഴികളില്‍ നിറയുക, പിന്നെ ഉള്ളിലേയ്ക്കൂര്‍ന്നു പോയ് വിത്തിന്റെ കവിളിലൊരു മുത്തം കൊടുക്കുക…..ശ്യാമേ മേഘമേ പെയ്യുക തോരാതെ തോരാതെ പെയ്യുക” എന്നൊരു കവിതയും.

പറഞ്ഞത് വളച്ചൊടിച്ചു, സെന്‍സേഷനുണ്ടാക്കാന്‍ ക്ലിപ്പുകള്‍ കൂട്ടിച്ചേര്‍ത്തു: ബ്രിട്ടാസിനെതിരെ മീര വാസുദേവന്‍

എബിവിപി റാലിക്കിടെ ഡിവൈഎഫ്‌ഐ നേതാവായ ട്രാന്‍സ്ജന്‍ഡറിനും സുഹൃത്തുക്കള്‍ക്കും നേരെ അധിക്ഷേപം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍