UPDATES

വൈറല്‍

എന്‍ സി സിയോ അതോ ആര്‍ എസ് എസിന്റെ വനിതാ വിഭാഗമോ?

രാഹുല്‍ ഗാന്ധിക്കെതിരെ രാഷ്ട്രീയ പരാമര്‍ശം നടത്തിയ ഉത്തര്‍പ്രദേശിലെ വനിതാ എന്‍ സി സി കേഡറ്റിനെതിരെ ട്വിറ്ററാറ്റികളുടെ പരിഹാസം

നാഷണല്‍ കേഡറ്റ് കോപ്പിനെ കുറിച്ച് കര്‍ണ്ണാടകയില്‍ വെച്ചു രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തെ വിമര്‍ശിച്ച എന്‍ സി സി വനിതാ കേഡറ്റിന്റെ അഭിപ്രായ പ്രകടനത്തിനെതിരെ ട്വിറ്ററാറ്റികള്‍.

എന്‍ സി സി ‘സി’ സര്‍ട്ടിഫിക്കറ്റ് ധാരികള്‍ക്ക് താങ്കള്‍ എന്തൊക്കെ ആനുകൂല്യങ്ങള്‍ ചെയ്തുകൊടുക്കും എന്ന ഒരു എന്‍ സി സി കേഡറ്റിന്റെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടിയാണ് ചര്‍ച്ചാ വിഷയമായിരിക്കുന്നത്. “എന്‍ സി സി പരിശീലനം പോലുള്ള കാര്യങ്ങളെ കുറിച്ച് എനിക്കു കൂടുതലൊന്നും അറിയില്ല. അതുകൊണ്ട് എനിക്കു ആ ചോദ്യത്തിന് ഉത്തരം പറയാന്‍ സാധിക്കില്ല. എന്നാല്‍ നിങ്ങള്‍ക്ക് മികച്ച വിദ്യാഭ്യാസവും വിജയകരമായ ഭാവിയും ഒരുക്കി തരാന്‍ എനിക്കു കഴിയും.” രാഹുല്‍ ഗാന്ധി പറഞ്ഞു.

രാഹുലിന്റെ പ്രസ്താവന പുറത്തുവന്ന ഉടനെ എ എന്‍ ഐ വെറുതെ ഇരുന്നില്ല. ന്യൂസ് ഏജന്‍സി യു പിയിലെ ഒരു വനിതാ എന്‍ സി സി കേഡറ്റിനോട് രാഹുലിന്റെ പ്രസംഗത്തെ കുറിച്ചുള്ള പ്രതികരണം ആരാഞ്ഞു.

ഉത്തര്‍പ്രദേശില്‍ നിന്നുള്ള എന്‍ സി സി കേഡറ്റ് സഞ്ജന സിംഗ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തിനെതിരെ ആഞ്ഞടിച്ചു. “അയാള്‍ക്ക് എന്‍ സി സിയെ കുറിച്ച് ഒന്നും അറിയില്ല എന്നു കേട്ടപ്പോള്‍ അത്ഭുതം തോന്നി. എന്‍ സി സി മറ്റെന്തെങ്കിലും സാധനമല്ല. ഇത് പ്രതിരോധ സേനയുടെ രണ്ടാം നിരയാണ്. രാഹുല്‍ ഗാന്ധി ഇതിനെ കുറിച്ച് പഠിക്കും എന്നു പ്രതീക്ഷിക്കുന്നു. ഒരു നേതാവിനെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.”

എന്നാല്‍ താന്‍ പ്രതിനിധീകരിക്കുന്ന സംഘടനയെ കുറിച്ച് പെണ്‍കുട്ടിയുടെ അറിവില്ലായ്മ ചൂണ്ടിക്കാണിച്ചു സോഷ്യല്‍ മീഡിയയില്‍ നിരവധി പേര്‍ രംഗത്തെത്തി. സൈന്യത്തിന്റെ രണ്ടാം നിരയല്ല എന്‍ സി സി എന്നു പെണ്‍കുട്ടിയെ ഓര്‍മ്മിപ്പിച്ചുകൊണ്ട് നിരവധി പേര്‍ ട്വീറ്റ് ചെയ്തു. ഈ പെണ്‍കുട്ടി എന്‍ സി സി കേഡറ്റ് തന്നെയാണോ എന്നു നിരവധി പേര്‍ ചോദിച്ചു. യൂണിഫോം ധരിച്ചുകൊണ്ട് രാഷ്ട്രീയ പ്രസ്താവന നടത്തിയതിനെ ചിലര്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ആര്‍ എസ് എസിന്റെ വനിതാ വിഭാഗത്തിന്റെ യൂണിഫോമാണോ എന്നായിരുന്നു സലില്‍ ത്രിപാഠി എന്നയാള്‍ ചോദിച്ചത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍