UPDATES

വൈറല്‍

ഇതുപോലൊരു വിമര്‍ശനം മോദിക്കെതിരെ നടത്താമോ? വായടപ്പിച്ച് രാഹുല്‍ ഗാന്ധിയുടെ മറുപടി (വീഡിയോ)

എന്നാല്‍ മിസ്റ്റര്‍ നരേന്ദ്ര മോദി നിങ്ങളോട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല പെരുമാറുന്നത്. നിങ്ങള്‍ എന്നോട് പറഞ്ഞത് മോദിയോട് നിങ്ങള്‍ക്ക് പറയാനുള്ള ധൈര്യമുണ്ടാകില്ല. ഈ കാര്യത്തില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ട്.

“എന്റെ പേര് പികെ ബസു – ഏഷ്യയുടെ സമഗ്രമായ സാമ്പത്തിക രാഷ്ട്രീയം പറയുന്ന ആദ്യ പുസ്‌കമായ Asia Rebornന്റെ ഗ്രന്ഥകാരന്‍ എന്ന് പറഞ്ഞാണ് വിമര്‍ശകന്‍ സ്വയം പരിചയപ്പെടുത്തിയത്. നിങ്ങളുടെ കുടുംബം ഇന്ത്യ ഭരിക്കുമ്പോള്‍ ഈ രാജ്യത്തിന്റെ ആളോഹരി വരുമാനം ലോക ശരാശരിയെക്കാളും തീരെ കുറവായിരുന്നു. എന്നാല്‍ നിങ്ങളുടെ കുടുംബത്തില്‍ പെട്ടവര്‍ പ്രധാനമന്ത്രി പദം വിട്ടപ്പോള്‍ ആളോഹരി വരുമാനം വളരെ വേഗത്തില്‍ മെച്ചപ്പെട്ടു. ഇത് എന്തുകൊണ്ടാണ്‌? – ഇതായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടുള്ള ചോദ്യങ്ങളില്‍ ഒന്ന്. സിംഗപ്പൂരിലെ സംവാദ പരിപാടിയില്‍, കോണ്‍ഗ്രസിനും നെഹ്രു കുടുംബത്തിനുമെതിരെ ഇത്തരത്തില്‍ രൂക്ഷവിമര്‍ശനം നടത്തിയ വ്യക്തിയേയും കോണ്‍ഗ്രസിനും നെഹ്‌റു കുടുംബത്തിനും സ്തുതി പാടിയ മറ്റൊരാളേയും തിരുത്തിക്കൊണ്ട് രാഹുല്‍ ഗാന്ധി നല്‍കിയ മറുപടി ഇന്ത്യന്‍ ജനാധിപത്യത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒന്നാണ് എന്ന് തന്നെ പറയേണ്ടി വരും.

കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് പറയുന്നത് കോണ്‍ഗ്രസ് ആണ് ഈ രാജ്യത്തിന്റെ എല്ലാ നേട്ടങ്ങള്‍ക്കും പുരോഗതിക്കും കാരണം എന്ന് പറയുന്നതും ഒരുപോലെ തെറ്റാണ് എന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ നേട്ടങ്ങളുടെ ക്രെഡിറ്റ് ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്ന് രാഹുല്‍ വ്യക്തമാക്കി. എന്നാല്‍ ഈ നേട്ടങ്ങളില്‍ കോണ്‍ഗ്രസിന് യാതൊരു പങ്കുമില്ല എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് തെറ്റാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടുക എന്നത് ആ നേട്ടത്തിന്റെ ഭാഗമല്ല എന്ന് കരുതുന്നവര്‍, ആര്‍എസ്എസ് ശക്തമായി എതിര്‍ത്തിരുന്ന ഒരു വ്യക്തിക്ക് ഒരു വോട്ട്, ഹരിത വിപ്ലവം, ടെലികോം വിപ്ലവം, ഉദാരവത്കരണം – ഇതൊന്നും നേട്ടമല്ല എന്ന് കരുതുന്നവരുണ്ടെങ്കില്‍ അവര്‍ പുതിയൊരു പുസ്തകം എഴുതണം – പികെ ബസുവിനെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്നെ പഠിപ്പിച്ചത് എതിരാളികളെ സ്‌നേഹിക്കാനാണ്. എന്നെ ഇഷ്ടപ്പെടാത്തവര്‍ അടക്കമുള്ള ആളുകളെ ഇഷ്ടപ്പെടാനാണ്. എന്നെ ഇഷ്ടപ്പെടാത്തവര്‍ അടക്കമുള്ള ആളുകളെ ഇഷ്ടപ്പെടാനാണ്. ഞാന്‍ ഒന്നും നേടിയിട്ടില്ല, എനിക്ക് ഒരു നേട്ടവും ഉണ്ടാക്കാനായിട്ടില്ല എന്ന് പറയുന്നവരോട് എനിക്ക് യാതൊരു ശത്രുതയുമില്ല. നിങ്ങള്‍ക്ക് എന്നോട് അത് പറയാനുള്ള അവകാശത്തെ ഞാന്‍ ബഹുമാനിക്കുന്നു. ഞാന്‍ നിങ്ങളുടെ അഭിപ്രായത്തെ എതിര്‍ക്കുന്നു. ഗൗരവമായ ഒരു സംഭാഷണം നമ്മള്‍ തമ്മില്‍ ഉണ്ടാവുകയാണെങ്കില്‍ ഒരുപക്ഷെ താങ്കളുടെ വാദങ്ങളെ എനിക്ക് ഖണ്ഡിക്കാനാകും. അല്ലെങ്കില്‍ താങ്കളെ കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞേക്കും. ചിലപ്പോള്‍ അതിന് കഴിഞ്ഞില്ലെന്നും വരാം. എന്തായാലും ഇതില്‍ എനിക്ക് സന്തോഷവും അഭിമാനവുമാണുള്ളത്.

എന്നാല്‍ മിസ്റ്റര്‍ നരേന്ദ്ര മോദി നിങ്ങളോട് ഒരിക്കലും ഇങ്ങനെയായിരിക്കില്ല പെരുമാറുന്നത്. നിങ്ങള്‍ എന്നോട് പറഞ്ഞത് മോദിയോട് നിങ്ങള്‍ക്ക് പറയാനുള്ള ധൈര്യമുണ്ടാകില്ല. ഈ കാര്യത്തില്‍ എനിക്ക് എന്നെ കുറിച്ച് അഭിമാനമുണ്ട്. ഇവിടെ നിന്ന് പുറത്തിറങ്ങിയ ശേഷം താങ്കളെ കെട്ടിപ്പിടിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എനിക്ക് നിങ്ങളോട് പറയാനുള്ളത് നിങ്ങള്‍ എനിക്ക് പ്രധാനപ്പെട്ടയാളാണ് എന്നാണ്. നിങ്ങള്‍ ഒരു അഭിപ്രായത്തെ പ്രതിനിധീകരിക്കുന്നയാളാണ്. അതിനെ ഞാന്‍ ബഹുമാനിക്കുന്നു – രാഹുല്‍ ഗാന്ധി പറഞ്ഞു.

2019ല്‍ ബിജെപിയെ തറ പറ്റിച്ച് അധികാരത്തില്‍ വരും: സോണിയ ഗാന്ധി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍