UPDATES

വൈറല്‍

‘സുഡു’വിന്റെ നന്മ മുഴുവൻ എത്ര വേഗമാണ് മലയാളിയുടെ ‘ഔദാര്യം’ ആകുന്നത്!

സാമുവലിന്‍റെ പോസ്റ്റിന് താഴെ ഛര്‍ദ്ദിച്ചിരിക്കുന്ന കമന്റുകളിൽ വംശീയത കാണാൻ മലയാളിക്ക് സാധിക്കുന്നില്ലെങ്കില്‍ അതിനു കാരണമുണ്ട്

“സുഡു” വിന്റെ നന്മ മുഴുവൻ എത്ര വേഗമാണ് “ഔദാര്യം” കൊണ്ട് കിട്ടിയ “അവസരങ്ങൾക്ക് ” അംഗീകാരങ്ങൾക്ക്” സാമുവൽ നന്ദിയുള്ളവനായിരിക്കണം എന്ന മലയാളിയുടെ പൊതുബോധ ഓര്‍മ്മപ്പെടുത്തലിൽ എത്തി നിൽക്കുന്നത്.

നൈജീരിയയിൽ അഭിനയം എന്ന തൊഴിൽ ചെയ്തു ജീവിക്കുന്ന മനുഷ്യനെ, കേരളത്തിലെ സിനിമ ” എന്ന തൊഴിൽ മേഖലയിൽ എത്തിച്ചു തങ്ങളുടെ പ്രോഡക്റ്റ് നന്നായി വിറ്റഴ്ച്ചികൊണ്ടിരിക്കുന്ന , അതും ” സാമുവൽ ” എന്ന നടന്റെ എല്ലാ സാധ്യതകളെയും സിനിമയുടെ വിജയത്തിനായി ഉപയോഗിച്ചു കൊണ്ട് , സിനിമ വിജയിച്ചു മുന്നേറുമ്പോൾ, താൻ ചെയ്ത തൊഴിലിനു അർഹമായ പ്രതിഫലം ലഭിക്കാതെ ” തന്റെ ആഫ്രിക്കൻ ഐഡന്ററ്റി മൂലം താൻ വഞ്ചിക്കപ്പെട്ടു എന്ന് സാമുവലിനു തോന്നിയിട്ടുണ്ടെങ്കിൽ അതിൽ വംശീയത ഒരു ഘടകമാണ് എന്ന് സാമുവലിനു തോന്നിയിട്ടുണ്ടെകിൽ അതിനെ അഭിസംബോധന ചെയ്യൂ .

സാമുവലിൻറെ പോസ്റ്റിനു താഴെ ഛര്‍ദ്ദിച്ചിരിക്കുന്ന കമന്റുകളിൽ വംശീയത കാണാൻ മലയാളിക്ക് സാധിക്കാത്തത്‌ ” കുറച്ചു പൈസക്ക് തൊഴിൽ ചെയ്യപ്പിച്ച് മുന്നേറിക്കൊണ്ടിരിക്കുന്ന, ഇതര സംസ്ഥാന തൊഴിലാളികളെ അന്യരായി കാണുന്ന തൊഴിൽ സംസ്കാരത്തിന് ഉടമകളായത് കൊണ്ടാണ് “, ദൈനം ദിന ചര്യകളിലും സംഗീതത്തിലും കലയിലും ഭക്ഷണത്തിലും വസ്ത്രത്തിലും വരെ വംശീയ ബോധവും ജാതി ബോധവും ഇഴചേര്‍ന്ന് കിടക്കുന്ന പൊതുബോധത്തിന് തനിക്ക് നേരിട്ട അനീതിയെ കുറിച്ച് സ്വരമുയർത്തി സംസാരിക്കുന്ന ആഫ്രിക്കൻ മനുഷ്യനെ ഇത് വരെ പരിചയമില്ല

തങ്ങളുടെ സംശയങ്ങളുടെ പുറത്തു തച്ചു കൊന്നവരെയും , വെയിലത്ത് നിർത്തു ഉരുക്കി കൊന്നവരെയും ഒക്കെ പരിചയമുള്ളൂ

സാമുവൽ സംസാരിക്കുന്നതു താൻ തൊഴിൽ ഇടത്തിൽ നേരിട്ട അനീതിയെ കുറിച്ചാണ് .

അഭിനയം തൊഴിലാണ് ഹേ . മനുഷ്യരുടെ അതിജീവനത്തിന്റെ സാധ്യതകളാണ് ഹേ .

Samuel Robinson Stay strong. Talk your mind loud. More love. More Power.
Keep the fight on.

സുഡാനിയില്‍ സാമുവലിന് ലഭിച്ചത് അഞ്ചുലക്ഷത്തില്‍ താഴെ; വെളിപ്പെടുത്തല്‍ അധിക്ഷേപം സഹിക്ക വയ്യാതെ

ലീഗും കുഞ്ഞാലിക്കുട്ടിയും കോണിയുമില്ലാത്ത മലപ്പുറം; സുഡാനിയെ അഭിനന്ദിച്ച് സുരാജ്

ഞാന്‍ കണ്ട, ഞാന്‍ ജീവിക്കുന്ന മലപ്പുറം; സുഡാനിയുടെ സംവിധായകന്‍ സക്കറിയ-അഭിമുഖം

സുഡാനി ഫ്രം നൈജീരിയ; ലോകത്തിന്റെ അഭയാര്‍ത്ഥികള്‍ക്കായി ദുനിയാവിന്റെ പ്രാര്‍ത്ഥന

കോഴിക്കോടുകാര്‍ ഓടിച്ചിട്ട് തല്ലിയ ഒരു സുഡാനിയുടെ ഓര്‍മ്മയ്ക്ക്

സ്നേഹമാണ്, മനുഷ്യത്വമാണ് സുഡാനി ഫ്രം നൈജീരിയ

ആരാണീ സുഡാനി, എന്താണീ സുഡാനി; സുഡാനി ഫ്രം നൈജീരയുടെ സംവിധായകന്‍ സക്കറിയ/അഭിമുഖം

സുഡു തിരിച്ചുപോയി; ആത്മാവിന്റെ ഒരു തുണ്ട് ഇവിടെ ഉപേക്ഷിച്ചിട്ട്

സോമി സോളമന്‍

സോമി സോളമന്‍

എഴുത്തുകാരി, വിദ്യാഭ്യാസ പ്രവര്‍ത്തക, ഇപ്പോള്‍ ടാന്‍സാനിയയിലെ ദാര്‍-എസ്-സലാമില്‍ താമസം. അഴിമുഖത്തില്‍ My Africa എന്ന കോളം ചെയ്യുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍