UPDATES

വൈറല്‍

ഇതല്ല വൈരുദ്ധ്യാത്മക ഭൗതികവാദം; ഗുരുവായൂരില്‍ തൊഴുത കടകമ്പള്ളിക്ക് എംവി ഗോവിന്ദന്റെ പാര്‍ട്ടി ക്ലാസ്

കടകംപള്ളിയുടെ നടപടി തെറ്റാണെും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതായ സമീപനമാണ് വേണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തൊഴുകുകയും വഴിപാട് കഴിക്കുകയും ചെയ്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്ര നടപടി സിപിഎം സംസ്ഥാന നേതൃത്വത്തില്‍ കടുത്ത അതൃപ്തിയാണുണ്ടാക്കിയിരിക്കുന്നത്. പാര്‍ട്ടിയുടെ ഉന്നതനേതൃത്വങ്ങളിലുള്ളവര്‍ മത, ദൈവ വിശ്വാസ പ്രകടനങ്ങളില്‍ നിന്നും മതാചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നുമുള്ള സിപിഎമ്മിന്റെ നിലപാടിന് വിരുദ്ധമാണ് കടകംപള്ളിയുടെ നടപടി. തിരുവനന്തപുരം ഇഎംഎസ് അക്കാഡമിയില്‍ ഇന്ന് നടന്ന പരിപാടിയില്‍ സംസാരിക്കവെ കടകംപള്ളിയുടെ നടപടി തെറ്റാണെും വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്റേതായ സമീപനമാണ് വേണ്ടതെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എംവി ഗോവിന്ദന്‍ അഭിപ്രായപ്പെട്ടു. തന്റെ നടപടിയെ കടകംപള്ളി ന്യായീകരിച്ചെങ്കിലും സംസ്ഥാന സെക്രട്ടറിയേറ്റ് ഇക്കാര്യം ചര്‍ച്ച ചെയ്യാനിരിക്കുകയാണ്. ഇക്കാര്യത്തില്‍ കടകംപള്ളിയോട് പാര്‍ട്ടി വിശദീകരണം തേടും. വാര്‍ത്തകള്‍ ശരിയാണോ എന്ന് കടകംപള്ളി പറയട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചത്.

അഷ്ടമി രോഹിണി ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയ മന്ത്രി ആദ്യം കുടുംബാംഗങ്ങളുടെ പേരില്‍ പുഷ്പാഞ്ജലി നടത്തി. പിന്നെ, കാണിക്കയിട്ട് സോപാനം തൊഴുതു. കൈവശമുണ്ടായിരുന്ന ബാക്കി തുക അന്നദാനത്തിനും നല്‍കി. ക്ഷേത്രദര്‍ശനത്തില്‍ ഏറെ സംതൃപ്തിയുണ്ടെന്നു മന്ത്രിതന്നെ പൊതുയോഗത്തില്‍ പിന്നീടു പ്രസംഗിച്ചിരുന്നു. തന്‍റെ കുടുംബാംഗങ്ങള്‍ ഭക്തി പ്രസ്ഥാനത്തിന്‍റെ ആളുകളാണെന്നും അവരുടെ കാര്യത്തില്‍ ഇടപെടാറില്ലെന്നും കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മന്ത്രിയുടെ ഭക്തിയെ ബിജെപിയും സംഘപരിവാര്‍ സംഘടനകളും സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. പാലക്കാട് പ്ലീനത്തില്‍ മതവിശ്വാസവും സംബന്ധിച്ച് സിപിഎം ചര്‍ച്ച ചെയ്തിരുന്നു. പ്രാര്‍ഥിക്കാനോ ആചാരങ്ങള്‍ അനുഷ്ഠിക്കാനോ വേണ്ടി ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്നാണ് പാര്‍ട്ടി സ്വീകരിച്ച നിലപാട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍