UPDATES

വൈറല്‍

അവര്‍ എല്ലാവരേയും ആക്രമിക്കുന്നു: ബിജെപിയുടെ ‘വിജയോന്മാദ’ത്തെ കുറിച്ച് ഒരു ത്രിപുരക്കാരി

ത്രിപുരയിലെ ബിജെപി അക്രമത്തിന്റേത് എന്ന് പറഞ്ഞ് നിരവധി ഫോട്ടോകളും ഫേസ്ബുക്കില്‍ വരുന്നുണ്ട്. സിപിഎം ഫേസ്ബുക്ക് പേജുകളും ഔദ്യോഗിക ട്വിറ്റെര്‍ ഹാന്‍ഡിലും ചിത്രങ്ങള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

അവര്‍ എല്ലാവരേയും ആക്രമിക്കുന്നു. തൊഴിലാളികളേയും കര്‍ഷകരേയും ആക്രമിക്കുന്നു. പാര്‍ട്ടി ഓഫീസുകള്‍ ആക്രമിക്കുന്നു. എല്ലായിടത്തും അക്രമമാണ്. സിപിഎം പ്രവര്‍ത്തകനായ എന്റെ അമ്മാവനും എന്റെ മാതാപിതാക്കള്‍ക്കും എനിക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ചില അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകേണ്ടതുണ്ട്. പക്ഷെ നിവൃത്തിയില്ല. അവര്‍ സാധാരണക്കാരായ ആളുകളേയും പാര്‍ട്ടി നേതാക്കളേയും അടിക്കുകയാണ്. ത്രിപുരയിലെ ഖൊവായ് സ്വദേശിയായ കല്യാണി ദത്ത 19 കാരിയുടെ ഫേസ്ബുക്ക് കുറിപ്പാണിത്. സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് ഈ പോസ്റ്റ്്.

ഒപ്പം ത്രിപുരയിലെ ബിജെപി അക്രമത്തിന്റേത് എന്ന് പറഞ്ഞ് നിരവധി ഫോട്ടോകളും ഫേസ്ബുക്കില്‍ വരുന്നുണ്ട്്. സിപിഎം ഈ പരാജയത്തില്‍ നിന്ന് തിരിച്ചുവരും എന്ന് ഒരു പോസ്റ്റില്‍ പറയുന്ന കല്യാണി ദത്ത മറ്റൊരു പോസ്റ്റില്‍ ത്രിപുരയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന ബിജെപിയേയും മുഖ്യമന്ത്രിയാകുമെന്ന് കരുതുന്ന ബിപ്ലവ് ദേബിനേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അഭിനന്ദിക്കുന്നു എന്ന് മാത്രമല്ല പുതിയ സര്‍ക്കാര്‍ ത്രിപുരയില്‍ മികച്ച ഭരണ കാഴ്ച വയ്ക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍