UPDATES

വൈറല്‍

മുസ്ലീങ്ങളെ കൊല്ലാന്‍ ആഹ്വാനം: സംഘപരിവാര്‍ അനുഭാവിയായ മാധ്യമപ്രവര്‍ത്തകയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു

മുസ്ലീങ്ങളെ കൊല്ലാന്‍ മാരകായുധങ്ങള്‍ കൂടെ കരുതാനായിരുന്നു ജാഗ്രതി ശുക്ലയുടെ ആഹ്വാനം. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

മുസ്ലീങ്ങളെ കൊല്ലാന്‍ ആയുധം കരുതാന്‍ ആഹ്വാനം ചെയ്ത സംഘപരിവാര്‍ അനുഭാവിയായ മാധ്യമപ്രവര്‍ത്തക ജാഗ്രതി ശുക്ലയുടെ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. ജാഗ്രതി ശുക്ലയ്‌ക്കെതിരെ നടപടി എടുക്കാത്തതില്‍ ട്വിറ്ററിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി. നൂറുകണക്കിന് പരാതികളാണ് ജാഗ്രതിക്കെതിരെ ട്വിറ്ററിന് ലഭിച്ചിട്ടുള്ളത്. മുസ്ലീങ്ങളെ കൊല്ലാന്‍ മാരകായുധങ്ങള്‍ കൂടെ കരുതാനായിരുന്നു ജാഗ്രതി ശുക്ലയുടെ ആഹ്വാനം. ഇതിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.

പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ഫോളോ ചെയ്തിരുന്ന അക്കൗണ്ടാണിത്. നേരത്തെ ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടപ്പോള്‍ കൊലപാതകത്തെ ന്യായീകരിച്ചും ഗൗരിയെ അധിക്ഷേപിച്ചും ജാഗ്രതി രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലെ വ്യാജ പ്രചാരണങ്ങളിലൂടെ കുപ്രസിദ്ധി നേടിയ ജാഗ്രതി നേരത്തെ സീ ന്യൂസിലും പിന്നീട് 24ത7 ജെകെ ന്യൂസിലും മറ്റും പ്രവര്‍ത്തിച്ചിരുന്നു.

ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ച് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജാഗ്രതിയുടെ ട്വീറ്റ്. ഹിന്ദുക്കളെ ദേശീയ പതാക ഉയര്‍ത്താന്‍ മുസ്ലീങ്ങള്‍ അനുവദിക്കുന്നില്ലെന്നായിരുന്നു ജാഗ്രതി പറഞ്ഞത്. ആജ് തക് ചാനലും ഈ കള്ള പ്രചാരണം നടത്തിയിരുന്നു. മുസ്ലീങ്ങളായ പ്രദേശവാസികള്‍ റിപ്പബ്ലിക് ദിനം ദേശീയ പതാക ഉയര്‍ത്തി ആഘോഷിക്കുന്നത് തടസപ്പെടുത്തി സംഘര്‍ഷമുണ്ടാക്കിയത് സംഘപരിവാര്‍ പ്രവര്‍ത്തകരാണെന്ന് മാധ്യമപ്രവര്‍ത്തകനായ അഭിജിത് ശര്‍മ അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടി. ആജ് തകിലെ ശ്വേത സിംഗ്, രോഹിത് സര്‍ദാന എന്നിവരടക്കമുള്ള വ്യാജ പ്രചാരണം നടത്തിയിരുന്നു. ആജ് തക് ചാനല്‍ വര്‍ഗീയ കലാപം ഇളക്കിവിടാനാണ് ശ്രമിക്കുന്നതെന്നും അഭിജിത് ശര്‍മ പറഞ്ഞിരുന്നു.

ഈ ജീവി മുമ്പ് മാധ്യമപ്രവര്‍ത്തകയായിരുന്നു; ഇപ്പോള്‍ മുസ്ലീങ്ങളെ കൊല്ലാന്‍ നടക്കുന്നു: പ്രശാന്തോ റോയ്

ഗൗരി ലങ്കേഷ് വധം: സന്തോഷവും പരിഹാസവുമായി മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ള സംഘപരിവാര്‍ അനുഭാവികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍