UPDATES

വൈറല്‍

ജിമിക്കികമ്മല്‍ ‘ചിന്ത’: ഒരു താത്വിക അവലോകനം (വീഡിയോ)

അതായത് ഇങ്ങനെയൊക്കെയായിട്ടും ജിമിക്കിയും കമ്മലും എന്തുകൊണ്ട് ഹിറ്റാകുന്നു എന്നതാണ് പ്രശ്നം. അത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. കൊള്ളാം നല്ല ഐഡിയ.

“പൊന്നരിവാള്‍ അമ്പിളിയില്‍ കണ്ണെറിയുന്നോള്‍” എന്തിനാണ് “ആ മരത്തിന്റെ തണലില്‍ വാടി നില്‍ക്കുന്നത്” എന്ന് എംഎന്‍ വിജയന്‍ ഒഎന്‍വിയോട് ചോദിച്ചപ്പോള്‍ അതിലൊരു രാഷ്ട്രീയമുണ്ടായിരുന്നു. അത്തരത്തിലൊരു ശ്രമമാണ് സഖാവ് ചിന്ത ജെറോമും നടത്തിയിരിക്കുന്നത്. എന്നാല്‍ പറഞ്ഞുവന്നപ്പോള്‍ സഖാക്കളടക്കമുള്ളവര്‍ ചിന്തയെ കളിയാക്കുകയാണ് ചെയ്തിരിക്കുന്നത്. ട്രോളര്‍മാര്‍ ആഘോഷിക്കുകയാണ്. ഇതിന് മാത്രം ട്രോളാന്‍ ചിന്ത ജെറോം എന്ത് ചെയ്തു. ജിമിക്കി കമ്മലിനെ കുറിച്ചുള്ള ചിന്തയുടെ വിശകലനത്തില്‍ എന്തെങ്കിലും തെറ്റുണ്ടോ?

കേരളത്തിലെ എല്ലാ അമ്മമാര്‍ക്കും ജിമിക്കി കമ്മല്‍ ഇല്ലെന്നാണ് ഡിവൈഎഫ്‌ഐ നേതാവും കേരള യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായ ചിന്ത ജിറോം പറയുന്നത്. അത് സത്യമാണ്. കേരളത്തിലെ എല്ലാ അച്ഛന്മാരും അമ്മമാരുടെ ജിമിക്കി കമ്മല്‍ മോഷ്ടിക്കുന്നവരല്ല എന്നും ചിന്ത പറയുന്നു. അതും സത്യമാണ്. ജിമിക്കി കമ്മല്‍ മോഷ്ടിച്ചുകൊണ്ടുപോയ ദേഷ്യത്തിന് അച്ഛന്മാരുടെ ബ്രാന്‍ഡി എടുത്ത് കുടിച്ച് ദേഷ്യം തീര്‍ക്കുന്ന പരിപാടി കേരളത്തിലെ അമ്മമാര്‍ക്കില്ലെന്നും ചിന്ത പറയുന്നു. ശരി അതും സമ്മതിച്ചു. അപ്പൊ എന്താണ് ശരിക്കും പ്രശ്‌നം?

അതായത് ഇങ്ങനെയൊക്കെയായിട്ടും ജിമിക്കിയും കമ്മലും എന്തുകൊണ്ട് ഹിറ്റാകുന്നു എന്നതാണ് പ്രശ്നം. അത് നമ്മള്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കണം. കൊള്ളാം നല്ല ഐഡിയ. ഡിവൈഎഫ്‌ഐയുടെ അടുത്ത സമ്മേളനത്തില്‍ സഖാവ് ഇക്കാര്യം ചര്‍ച്ചയ്ക്കായി മുന്നോട്ട് വയ്ക്കണം. ജിമിക്കിയോടും കമ്മലിനോടുമുള്ള മലയാളികളുടെ ഈ ഭ്രമം വലിയൊരു സാമൂഹ്യപ്രശ്‌നമായി വളരാന്‍ അനുവദിക്കരുത്. രാജ്യത്തെ ഫാഷിസ്റ്റ് വിരുദ്ധ നീക്കങ്ങള്‍ക്ക് ഈ പരിശോധന കരുത്താകും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍