UPDATES

വൈറല്‍

ഹിന്ദുക്കള്‍ ക്രിസ്ത്യാനികള്‍ക്ക് പണം അയയ്ക്കുകയോ? സമ്മതിക്കില്ലെന്ന് വെസ്‌റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍

ഇത് അയച്ചിരിക്കുന്നത് ഒരു ഹിന്ദുവാണല്ലോ, നിങ്ങളുടേത് ക്രിസ്ത്യന്‍ പേരും. നിങ്ങള്‍ക്ക് പണം തരാനാവില്ലെന്ന് മറുപടി.

ഹിന്ദുക്കള്‍ ഹിന്ദുക്കള്‍ക്ക് മാത്രമേ പണമയയ്ക്കാന്‍ പാടൂ എന്ന് വെസ്റ്റേണ്‍ യൂണിയന്‍ മണി ട്രാന്‍സ്ഫര്‍ ഔട്ട്‌ലെറ്റ്. ദുബായില്‍ നിന്ന് ഹിന്ദുവായ സുഹൃത്ത് അയച്ച പണം സ്വീകരിക്കാന്‍ വെസ്റ്റേണ്‍ യൂണിയന്‍ ഔട്‌ലെറ്റിലെത്തിയ മെലാനി ഡി മാര്‍ട്ടിന്‍ എന്ന ക്രിസ്ത്യന്‍ യുവതിക്കാണ് ഈ വര്‍ഗീയ വിവേചനം നേരിടേണ്ടി വന്നത്. ഗുഡ്ഗാവിലെ മുത്തൂറ്റ് ഗ്രൂപ്പ് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യൂണിയന്‍ ഓഫീസിലാണ് സംഭവം.

ഫോമുകളെല്ലാം പൂരിപ്പിച്ച് നല്‍കി ആവശ്യമായ തിരിച്ചറിയല്‍ രേഖകളും കൊടുത്ത ശേഷമാണ് കൗണ്ടറില്‍ ഇരുന്നയാള്‍ മതം ചോദിക്കുന്നത്. അതറിയേണ്ട കാര്യമെന്താണ് എന്ന് ചോദിച്ചപ്പോള്‍ ഇത് അയച്ചിരിക്കുന്നത് ഒരു ഹിന്ദുവാണല്ലോ, നിങ്ങളുടേത് ക്രിസ്ത്യന്‍ പേരും. നിങ്ങള്‍ക്ക് പണം തരാനാവില്ലെന്ന് മറുപടി. ഹിന്ദുവിന് മറ്റൊരു ഹിന്ദുവുമായി മാത്രമേ പണമിടപാട് നടത്താന്‍ കഴിയൂ എന്നും ക്രിസ്ത്യാനിയുമായും മുസ്ലീമുമായും പാടില്ലെന്നുമാണ് കൗണ്ടറിലുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ മറുപടി. അതേസമയം ഇത് വെസ്‌റ്റേണ്‍ യൂണിയന്റെ തീരുമാനമല്ലെന്നും ബ്രാഞ്ച് മാനേജര്‍ മീനാക്ഷിമ പഹ്വയുടെ തീരുമാനമാണെന്നുമാണ് ഉദ്യോഗസ്ഥന്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍