UPDATES

വൈറല്‍

ഗൗരി ലങ്കേഷിന് ’21 ആചാരവെടികള്‍’ എന്തിന്? പരിഹാസവുമായി പരേഷ് റാവല്‍

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ബാംഗ്ലൂരില്‍ നിന്നുള്ളയാളാണെന്നും സന്ദീപിന് 21 ആചാരവെടി ഗവണ്‍മെന്റ് കൊടുത്തില്ലെന്നുമായിരുന്നു പരേഷ് റാവലിന്റെ പരിഹാസം.

മുംബയ് ഭീകരാക്രമണത്തില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെട്ടത് പരാമര്‍ശിച്ച് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ നടനും ബിജെപി എംപിയുമായ പരേഷ് റാവലിന്റെ പരിഹാസ ട്വീറ്റ്. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനും ബാംഗ്ലൂരില്‍ നിന്നുള്ളയാളാണെന്നും സന്ദീപിന് 21 ആചാരവെടി ഗവണ്‍മെന്റ് കൊടുത്തില്ലെന്നുമായിരുന്നു പരേഷ് റാവലിന്റെ പരിഹാസം. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാറുമായി ബന്ധമുള്ള തീവ്രഹിന്ദുത്വസംഘടനകളില്‍ നിന്ന് ഭീഷണിയുള്ള 21 സാംസ്‌കാരിക-സാമൂഹ്യപ്രവര്‍ത്തകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനെ പരിഹസിച്ചാണ് റാവലിന്റെ ട്വീറ്റ്. ഒരു സൈനികന്റെ മരണത്തില്‍ ഇത്ര പരിഹസിക്കാന്‍ എന്താണുള്ളതെന്നും വെറുമൊരു ക്ഷമാപണം കൊണ്ട് ഇത് ഒതുക്കാന്‍ കഴിയില്ലെന്നും എന്‍ഡിടിവിയിലെ നിധി റസ്ദാന്‍ പറയുമ്പോള്‍ പരേഷ് റാവലിന്റെ മറുപടി ഇങ്ങനെയാണ് – സന്ദീപ് ഉണ്ണികൃഷ്ണന്റെ മരണത്തെയല്ല ഞാന്‍ പരിഹസിച്ചത്, ആരുടെ കാര്യമാണ് ഞാന്‍ സൂചിപ്പിച്ചതെന്ന് ആലോചിച്ചാല്‍ മനസിലാകും.

ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ആരെങ്കിലും കൊല്ലപ്പെട്ടാല്‍ കുറ്റം മുഖ്യമന്ത്രിക്ക്, കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണെങ്കില്‍ കുറ്റം പ്രധാനമന്ത്രിക്ക് എന്ന് പറഞ്ഞുള്ള സോനം മഹാജന്‍ എന്നയാളുടെ ട്വീറ്റ് പരേഷ് റാവല്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെക്കുറിച്ച് രാജ്യം മുഴുവന്‍ പറഞ്ഞുനടക്കുന്നതൊക്കെ കൊള്ളാം, പക്ഷെ കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളെ പറ്റി എന്ത് പറയുന്നു എന്ന് മനക് ഗുപ്ത എന്നയാള്‍ ചോദിക്കുന്നതും പരേഷ് റാവല്‍ ട്വീറ്റ് ചെയ്യുന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഴിമതിയെക്കുറിച്ച് ഗൗരി ലങ്കേഷ് സ്‌റ്റോറി ചെയ്യാനിരുന്നതാണെന്നും അതുകൊണ്ട് സംശയം കോണ്‍ഗ്രസിനെതിരെ തിരിയുകയാണെന്നും അഭിപ്രായപ്പെട്ട് നീതു ഗാര്‍ഗ് എന്നയാള്‍ ഇട്ട ട്വീറ്റും പരേഷ് റാവല്‍ റീട്വീറ്റ് ചെയ്തിട്ടുണ്ട്. താന്‍ ഫ്രീ സെക്‌സിന്റെ ഉല്‍പ്പന്നമാണെന്നും അതില്‍ അഭിമാനിക്കുന്നതായും ഫ്രീ സെക്‌സ് അല്ലാതെ ഈ ലോകത്ത് രണ്ട് സെക്‌സ് മാത്രമേ ഉള്ളൂ – ഒന്ന് റേപ്, രണ്ട് ലൈംഗിക തൊഴിലാളിയുമായുള്ള സംഭോഗം എന്ന് അഭിപ്രായപ്പെട്ടുകൊണ്ടും സംഘപരിവാറിനെ വിമര്‍ശിച്ച് നേരത്തെ ഗൗരി ലങ്കേഷ് പോസ്റ്റിട്ടിരുന്നു. ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് ഇട്ടും പരിഹസിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍