UPDATES

വീടും പറമ്പും

‘വിരുഷ്‌ക’ ചേക്കേറുന്നിടം; 34 കോടിക്ക് കോഹ്‌ലി സ്വന്തമാക്കിയ വോര്‍ളിയിലെ ആഡംബര അപ്പാര്‍ട്ട്‌മെന്റിന്റെ വിശേഷങ്ങള്‍

34 കോടി വിലമതിക്കുന്ന ആഡംബര അപ്പാര്‍ട്ട്‌മെന്റ് 2016 ല്‍ ആണ് കോഹ്‌ലി വാങ്ങുന്നത്

ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുടെയും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെയും വിവാഹമാണ് ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റ് വിശേഷം. താരജോഡികളുടെ ബ്രഹ്മാണ്ഡ വിവാഹം കഴിഞ്ഞിട്ട് ദിവസങ്ങളായെങ്കിലും വാര്‍ത്തകളിലും സോഷ്യല്‍ മീഡിയായിലും ഇപ്പോഴും അനുഷ്‌കയും വിരാടും തന്നെയാണ്. വിവാഹാഘോഷങ്ങള്‍ 2017 അവസാനിക്കുന്നത് വരെ തുടരുമെന്നിരിക്കെ ആരാധകരുടെ മനസ്സില്‍ മറ്റൊരു ചോദ്യമാണ്. മധുവിധുവിനു ശേഷം ഇരുവരും കുടുംബമായി ചേക്കേറുന്ന ഒരു വീട് ഉണ്ടായിരിക്കുമോ? ‘വിരുഷ്‌ക’ എന്ന ഓമനപ്പേരിലറിയപ്പെടുന്ന ദമ്പതി മിക്കവാറും മുംബൈ വോര്‍ളിയിലെ ക്രിക്കറ്റ് താരങ്ങളുടെ അപ്പാര്‍ട്ട്‌മെന്റിലേക്ക് താമസം മാറിയേക്കുമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.

ഇവിടെ 34 കോടി രൂപ വിലമതിക്കുന്ന ആഡംബര ഗൃഹം 2016 ലാണ് കോഹ്‌ലി വാങ്ങുന്നത്. ഓംകാര്‍ റിയല്‍ടേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സിന്റെ റസിഡന്‍ഷ്യല്‍ പ്രൊജക്ട് ആയ ഓംകാര്‍ ‘1973’ ന്റെ ഭാഗമായ ഈ അപ്പാര്‍ട്ട്‌മെന്റിന് 7,171 ചതുരശ്ര അടി വലിപ്പമുണ്ട്. സമുച്ചയത്തിലെ ഏറ്റവും ആഡംബരപൂര്‍ണ്ണമായ സി-ടവറില്‍ അറബിക്കടലിനോട് മുഖം നോക്കി നില്‍ക്കുന്നതാണ് കോഹ്‌ലിയുടെ സ്വപ്ന ഭവനം.

"</p

വൃത്താകൃതിയിലുള്ള മൂന്ന് ഗോപുരങ്ങള്‍, എഴുപത് നിലകള്‍, ഓംകാര്‍ 1973 ന് പ്രത്യേകതകള്‍ അനവധിയാണ്. കമ്പനിയുടെ വെബ്‌സൈറ്റില്‍ നാലു കിടപ്പുമുറികളുള്ള മാതൃക അപ്പാര്‍ട്ട്‌മെന്റിന്റെ ദൃശ്യങ്ങളുണ്ട്. മുറിക്ക് കൂടുതല്‍ വിസ്താരം നല്‍കുന്ന 13 അടി ഉയരത്തിലുള്ള മേല്‍ക്കൂര, ഓരോ കിടപ്പ് മുറിയില്‍ നിന്നും നീളുന്ന വരാന്തകള്‍ തുടങ്ങിയ വ്യത്യസ്തതകള്‍ ഇതില്‍ വ്യക്തമായി കാണാം. ഇന്‍ഡോര്‍ ടെന്നീസ് കോര്‍ട്ട്, വളര്‍ത്തു നായ്ക്കള്‍ക്കള്‍ക്കുള്ള പെറ്റ് ക്ലീനിക്, കുട്ടികള്‍ക്കായി ഡേ കെയര്‍ സെന്റര്‍ തുടങ്ങിയ സൗകര്യങ്ങളും ഓംകാര്‍ 1973 ല്‍ ഒരുക്കിയിട്ടുണ്ട്.

"</p

വോര്‍ളിയിലെ ഓംകാര്‍ 1973 സമുച്ചയത്തില്‍ 2,600 മുതല്‍ 18,200 ചതുരശ്ര അടി വരെ വലിപ്പമുള്ള ഫ്‌ളാറ്റുകളാണുള്ളത്. പ്രൗഢമായ പ്രവേശന മുറി, വളര്‍ത്തു മൃഗങ്ങള്‍ക്കുള്ള സ്പാ, കായികാഭ്യാസങ്ങള്‍ക്കും, ഫിറ്റനസ് പരിശീലനങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍, പാര്‍ട്ടികള്‍ നടത്താന്‍ പാകത്തില്‍ തുറന്ന മട്ടുപ്പാവ്, കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, നീന്തല്‍ക്കുളം, ക്രഷ് തുടങ്ങിയവയൊക്കെ താമസക്കാരുടെ ആവശ്യങ്ങളെ കണ്ടറിഞ്ഞ് ഒരുക്കിയിരിക്കുന്നു.

ആര്‍ക്കിടെക്ചര്‍, ഡിസൈനിങ്ങ് മേഖലകളിലെ ലോക ഒന്നാം നമ്പറുകാരാണ് ഓംകാറിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുന്നത്. Barkley America യാണ് വളര്‍ത്ത് മൃഗങ്ങള്‍ക്കുള്ള ഉന്നത നിലവാരത്തിലുള്ള പരിചരണം ലഭ്യമാക്കുന്നത്, ഇംഗ്ലണ്ടില്‍ നിന്നുള്ള Hersh Bedner Associates അതിഥി പരിചരണത്തിനും , ഇന്റീരിയര്‍ ഡിസൈനിംഗിനും നേതൃത്യം കൊടുക്കുന്നു. ലണ്ടന്‍ ആസ്ഥാനമായുള്ള സ്ഥാപനങ്ങള്‍ തന്നെയാണ് ഉദ്യാന നിര്‍മ്മാണവും മറ്റ് വാസ്തു ശില്‍പ ജോലികളും പൂര്‍ത്തിയാക്കുന്നത്.

"</p

വിരാടിനും അനുഷ്‌കയ്ക്കും ഒരു പരിചയക്കാരന്‍ കൂടി അയല്‍പ്പക്കത്തുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗ്. ഇതേ കെട്ടിടത്തിന്റെ 29 ാം നിലയില്‍ ഒരു ഫ്‌ളാറ്റ് സ്വന്തമാക്കിയിട്ടുണ്ട് യുവി. ഡല്‍ഹിയിലെയും മുബൈയിലെയും സത്കാരങ്ങള്‍ക്ക് ശേഷം വിരുഷ്‌ക ദമ്പതി സൗത്ത് ആഫ്രിക്കയിലേക്ക് മധുവിധുവിനായി പറക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍