UPDATES

ട്രെന്‍ഡിങ്ങ്

വിരാടും അനുഷ്‌കയും വിവാഹിതരായി

വിവാഹ ചിത്രങ്ങള്‍ ഇരുവരും ട്വിറ്ററില്‍ പങ്കുവച്ചു

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് താരം അനുഷ്‌ക ശര്‍മയും വിവാഹിതരായി. ഇരുവരുടെയും വിവാഹ തീയതി എന്നായിരിക്കുമെന്ന അഭ്യൂഹങ്ങള്‍ പല രീതിയില്‍ പരക്കുന്നതിനിടയിലാണ് കോഹ്‌ലിയും അനുഷ്‌കയും വിവാഹിതാരായി എന്ന വാര്‍ത്ത പുറത്തു വന്നത്. ട്വിറ്ററിലൂടെ അനുഷ്‌കയാണ് തങ്ങള്‍ വിവാഹിതരായ വാര്‍ത്ത പുറത്തു വിടുന്നത്. ഏതാനും ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. വിരാടും വിവാഹ വാര്‍ത്ത പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റ് ഒരു ചിത്രത്തോടെ പങ്കുവച്ചിട്ടുണ്ട്.

അടുത്ത കുടുംബാംഗങ്ങളും ഏതാനും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. ബന്ധുക്കള്‍ക്കായി ഡല്‍ഹിയില്‍ ഡിസംബര്‍ 21 നും ക്രിക്കറ്റിലേയും ബോളിവുഡിലേയും സുഹൃത്തുക്കള്‍ക്കായി ഡിസംബര്‍ 26 ന് മുംബൈയിലും വലിയ വിരുന്ന് ഒരുക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍