UPDATES

ട്രെന്‍ഡിങ്ങ്

അബ്ദുള്ളക്കുട്ടി അവസരവാദി, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല: വി എം സുധീരന്‍

സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം സുധീരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി പാര്‍ട്ടിയില്‍ തുടരില്ല എന്നതിന്റെ സൂചനയാണ് മോദി സ്തുതിയെന്ന് വി.എം സുധീരന്‍. സി.പി.ഐ.എമ്മില്‍ നിന്ന് കോണ്‍ഗ്രസിലെത്തി പ്രവര്‍ത്തിക്കാന്‍ സമയം നല്‍കാതെ എം.എല്‍.എയാക്കിയതില്‍ അന്നത്തെ നേതൃത്വത്തിന് ജാഗ്രതക്കുറവുണ്ടായി എന്നും വി.എം സുധീരന്‍ പറഞ്ഞു.

അബ്ദുള്ളക്കുട്ടി അവസരവാദിയാണെന്നും, കോണ്‍ഗ്രസില്‍ നിന്ന് ആനുകൂല്യം കിട്ടിയതിന്റെ മര്യാദ കാണിക്കുന്നില്ല, കോണ്‍ഗ്രസുകാരുടെ മനസില്‍ അബ്ദുള്ളക്കുട്ടിക്ക് സ്ഥാനമില്ലയെന്നും വി.എം സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

അബ്ദുള്ളക്കുട്ടിയുടെ മോദി അനുകൂല ഫേസ്ബുക്ക് പോസ്റ്റിനെ ബി.ജെ.പി സ്വാഗതം ചെയ്തിരുന്നു. ബി.ജെ.പിക്ക് ആരോടും അയിത്തമില്ലെന്ന് സംസ്ഥാന സെല്‍ കോഡിനേറ്റര്‍ രജ്ഞിത്ത് പറഞ്ഞിരുന്നു.

ബി.ജെ.പിയിലേക്ക് വരാന്‍ അബ്ദുള്ളക്കുട്ടി തയ്യാറാണെങ്കില്‍ പാര്‍ട്ടി അതിന് വഴിയൊരുക്കുമെന്നും ഇക്കാര്യം മേല്‍ഘടകവുമായി ചര്‍ച്ച ചെയ്യുമെന്നും രജ്ഞിത് പറഞ്ഞിരുന്നു.

മോദിയെ ജനപ്രിയനാക്കിയതിന്റെ രഹസ്യം ഒരു ഗാന്ധിയന്‍ മൂല്യം ഗാന്ധിയുടെ നാട്ടുകാരന്‍ കൂടിയായ അദ്ദേഹം തന്റെ ഭരണത്തില്‍ പ്രയോഗിച്ചു എന്നുള്ളതാണെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞിരുന്നു.
ഗാന്ധിയന്‍ മൂല്യം മോദിയുടെ ഭരണത്തിലുണ്ട്. ഗാന്ധിയുടെ നാട്ടുകാരന്‍ മോദി തന്റെ ഭരണത്തില്‍ ആ മൂല്യങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. നിങ്ങള്‍ ഒരു നയം ആവിഷ്‌ക്കരിക്കുമ്പോള്‍ ജീവിതത്തില്‍ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓര്‍മ്മിക്കുക എന്ന് ഗാന്ധി പറഞ്ഞിട്ടുണ്ട്. മോദി അത് കൃത്യമായി നിര്‍വ്വഹിച്ചതായും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടിരുന്നു.

നരേന്ദ്രമോദിയെ കുറിച്ച് പറഞ്ഞത് സത്യസന്ധമായ കാര്യങ്ങളാണെന്നും നരേന്ദ്രമോദിയെ ആരും ശ്രദ്ധിക്കപ്പെടാത്ത കാലത്ത് അദ്ദേഹത്തെ കുറിച്ച് പറഞ്ഞയാളാണ് താനെന്നും ഇത് ആലോചിച്ച് ഉറപ്പിച്ച് എഴുതിയതാണെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു.

ബ്രാഹ്മണരുടെ കാല്‍ കഴുകിയ ജലം ഇതര ജാതിക്കാരായ ഭക്തര്‍ കുടിക്കുന്ന ചടങ്ങ്; കൂനന്തുള്ളി മഹാവിഷ്ണു ക്ഷേത്രത്തിലെ ആചാരത്തിനെതിരെ പ്രതിഷേധം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍