UPDATES

ട്രെന്‍ഡിങ്ങ്

96 ല്‍ വി എസ് മുഖ്യമന്ത്രിയാകുമായിരുന്നു, പക്ഷേ ഗ്രൂപ്പ് കളിച്ചും ജനങ്ങളെ അകറ്റിയും സ്വയം തോറ്റു; ടി കെ പളനി

പാര്‍ട്ടിയില്‍ ഗ്രൂപ്പിസം തുടങ്ങുന്നത് വി എസ്്, ജനപ്രതിനിധിയെന്ന നിലയിലും പരാജയം

1996 ല്‍ മരാരിക്കുളത്ത് വി എസ് അച്യുതാനന്ദന്‍ തോല്‍ക്കാന്‍ കാരണം സ്വന്തം നടപടികള്‍ തന്നെയാണെന്ന് ടി കെ പളനി. വി എസ്സിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിയായിരുന്ന പളനിയെ തോല്‍വിയുടെ കാരണം ആരോപിച്ച് പാര്‍ട്ടിയില്‍ തരംതാഴ്ത്തിയിരുന്നു. പളനിയുടെ നേതൃത്വത്തില്‍ നടന്ന വിഭാഗീയ പ്രവര്‍ത്തനമാണ് വി എസ്സിന്റെ തോല്‍വിക്കു കാരണമെന്നായിരുന്നു ആരോപണം. പളനിയെ പേരെടുത്ത് പറഞ്ഞ് വി എസ് പാര്‍ട്ടി നേതൃത്വത്തിന് പരാതിയും നല്‍കിയിരുന്നു. ആലപ്പുഴ ജില്ല സെക്രട്ടേറിയേറ്റ് അംഗമായിരുന്ന ടി കെ പളനി, ജില്ല കമ്മിറ്റിയംഗം സി കെ ഭാസ്‌കരന്‍ എന്നിവരെ പുറത്താക്കണമെന്നായിരുന്നു വി എസ്സിന്റെ ആവശ്യം. എന്നാല്‍ ഇരുവരെയും ബ്രാഞ്ച് തലത്തിലേക്ക് തരംതാഴ്ത്തുക മാത്രമാണ് ഉണ്ടായത്.

പാര്‍ട്ടി അധികാരത്തില്‍ വന്ന 96 ല്‍ വിജയിച്ചിരുന്നെങ്കില്‍ മുഖ്യമന്ത്രിയായി വരിക വി എസ് ആയിരുന്നു. എന്നാല്‍ തോല്‍വി വി എസ്സിന്റെ പ്രതീക്ഷകള്‍ തകര്‍ത്തു. ഈ കെ നായനാര്‍ ആയിരുന്നു പിന്നീട് മുഖ്യമന്ത്രിയായത്.

വി എസ് എങ്ങനെയാണ് മാരാരിക്കുളത്ത് തോറ്റത്? ടി കെ പളനി തുറന്നു പറയുന്നു

എന്നാല്‍ വി എസ് തങ്ങള്‍ക്കെതിരേ ഉയര്‍ത്തിയത് തെറ്റായ ആരോപണങ്ങളാണെന്നും തോല്‍വിയുടെ കാരണം വി എസ് തന്നെയാണെന്നാണ് പളനി ഇപ്പോള്‍ തുറന്നു പറയുന്നത്. വി എസ്സിന്റെ നേതൃത്വത്തില്‍ ആംരംഭിച്ച ഗ്രൂപ്പിസം മണ്ഡലത്തിലെ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയെന്നാണ് പളനി പറഞ്ഞത്. ഇതോടെ സംഘടനപ്രവര്‍ത്തനം ദുര്‍ബലമായെന്നും പാര്‍ട്ടിയംഗങ്ങള്‍ അകന്നു പോകാന്‍ കാരണമായെന്നും പളനി പറയുന്നു.

ചേര്‍ത്തല എസ് എന്‍ കോളേജിലെ സമരം. എസ് എഫ് ഐ പ്രവര്‍ത്തകര്‍ അധ്യാപകരോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും രംഭിച്ച വന്‍ സമരവും വി എസ്സിന് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. വലിയ പ്രശ്‌നമായി ഉയര്‍ന്നിട്ടും സ്ഥലം എംഎല്‍എ എന്ന നിലയില്‍ വി എസ് വിഷയത്തില്‍ ഇടപെടാനോ സംസാരിക്കാനോ തയ്യാറായില്ല.

ഗൗരിയമ്മ പാര്‍ട്ടി വിട്ടതും വി എസ്സിന്റെ തോല്‍വിക്ക് കാരണമായതായി പളനി പറയുന്നു. 91 ല്‍ ഗൗരിയമ്മ കൂടെയുണ്ട്. 96 ഇല്ല. മാരാരിക്കുളത്ത് ഗൗരിയമ്മയ്ക്ക് ആരാധകര്‍ ഏറെയുണ്ട്. ആറായിരം ഏഴായിരം വോട്ട് അവര്‍ക്ക് കിട്ടും. ഗൗരിയമ്മ പാര്‍ട്ടി വിട്ടിട്ടും ഒരൊറ്റ പാര്‍ട്ടിയംഗത്തേപ്പോലും വിട്ടുകൊടുക്കാതെ കാക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ സ്ഥാനാര്‍ത്ഥി എന്ന നിലയ്ക്ക് അല്ലാതെ തന്നെ വി എസ്സിന് ഗൗരയമ്മയെ പ്രതിരോധിക്കാമായിരുന്നിട്ടും വി എസ് അത് ചെയ്തില്ലെന്നു പളനി പറയുന്നു. ഗൗരയമ്മയ്‌ക്കെതിരേ നടപടി എടുക്കുന്നനെതിരേ എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് പറഞ്ഞിരുന്നു എന്നു മാത്രമാണ് ഡി സി യോഗത്തില്‍ ഇക്കാര്യം ഉയര്‍ത്തിയപ്പോള്‍ വി എസ് ആകെ പ്രതികരിച്ചതെന്നും പളനി ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഗൗരിയമ്മ ആന്റണിക്കും സുധീരനുമൊപ്പം ഒരു വാഹനത്തില്‍ മണ്ഡലം മുഴുവന്‍ സഞ്ചരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ടു. മണ്ഡലത്തില്‍ ആറായിരം ഏഴായിരം വോട്ട് സ്വാധാനിക്കാന്‍ കഴിവുള്ള നേതാവാണ് ഗൗരിയമ്മയെന്ന് അറിവുള്ള കാര്യമാണ്. പക്ഷേ അത് നിസാരവത്കരിച്ചവര്‍ക്ക് തിരിച്ചടി കിട്ടിയത് ഫലം വന്നപ്പോഴാണെന്നും പളനി കുറ്റപ്പെടുത്തുന്നു.

മണ്ഡലത്തിലെ ജനപ്രതിനിധിയെന്ന നിലയില്‍ വി എസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേയും എതിര്‍പ്പുകള്‍ ഉണ്ടായിരുന്നതായും പളനി തുറന്നടിക്കുന്നു. ജനപ്രതിനിധി എന്ന നിലയില്‍ പരാജയമായിരുന്നില്ലെങ്കില്‍ 91 ല്‍ കിട്ടിയ വോട്ടിനെക്കാള്‍ പത്തോട്ടെങ്കിലും കൂടുതല്‍ കിട്ടുമായിരുന്നു വി എസ്സിന് എന്നും പളനി പരിഹസിക്കുന്നു.

പോളിറ്റ് ബ്യൂറോ അംഗമായിരുന്നിട്ടും 1991 ല്‍ മത്സരിക്കാനെത്തുമ്പോള്‍ മാരിക്കുളത്ത് അത്രകണ്ട് പരിചയമൊന്നും വി എസ്സിന് ഇല്ലായിരുന്നുവെന്നും ഉറച്ച ഇടതു കോട്ടയായ മാരാരിക്കുളത്ത് 9,980 വോട്ടുകളുടെ ഭൂരിപക്ഷത്തിനു വി എസ് വിജയിച്ചത് പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ പ്രവര്‍ത്തനം കൊണ്ടു മാത്രമാണെന്നും ഇന്നു കാണുന്ന വി എസ് അല്ലായിരുന്നുവെന്നും ഇന്നത്തെ വി എസ് മാധ്യമസൃഷ്ടിയാണെന്നും പളനി പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍