UPDATES

ട്രെന്‍ഡിങ്ങ്

‘മോര്‍ഫിംഗ് അല്ലത്രെ, ഒറിജിനല്‍ ആണത്രെ’; ഫ്‌ളക്‌സ് വിവാദത്തില്‍ പിണറായിയെ പരിഹസിച്ച് ബല്‍റാം

“കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു”

സിപിഎം ഏരിയ സമ്മേളനത്തിനോട് അനുബന്ധിച്ച് സ്ഥാപിച്ച ഫ്‌ളക്‌സ് ബോര്‍ഡില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ചിത്രവും ഉള്‍പ്പെടുത്തിയതിനെ പരിഹസിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം പിണറായി വിജയനെയും പാര്‍ട്ടി സെക്രട്ടറിയെയും പരിഹസിച്ചുകൊണ്ടാണ് ബല്‍റാമിന്റെ പോസ്റ്റ്.

‘മോര്‍ഫിംഗ് അല്ലാത്രേ, ഒറിജിനല്‍ തന്നെ ആണത്രേ! കിം ഇല്‍ സുങ്ങ് കുടുംബത്തിലെ സ്ത്രീകളുടെ പ്രസവത്തിന്റെ കണക്കെടുക്കാന്‍ പാര്‍ട്ടി സെക്രട്ടറിക്ക് സമയമില്ലാത്തത് കൊണ്ടായിരിക്കും എന്ന് തോന്നുന്നു’ എന്നാണ് ഫ്‌ളക്‌സിന്റെ ചിത്രത്തിനൊപ്പം വിടി ബല്‍റാം ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റില്‍ പറയുന്നത്. പിണറായി വിജയന് പകരം കിമ്മിന്റെ ചിത്രം വന്നത് രണ്ട് പേരും ഒരേ സ്വഭാവക്കാരായതിനാലാണെന്ന് ബല്‍റാമിന്റെ പോസ്റ്റിനെ വ്യാഖ്യാനിക്കാവുന്നതാണ്.

പാമ്പാടുംപാറ ലോക്കല്‍ കമ്മിറ്റിയാണ് സ്വെച്ഛാധിപതിയായ കിം ജോങ് ഉന്നിന്റെ ചിത്രം പതിച്ച രണ്ട് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. ഇന്നലെയും ഇന്നുമായി നെടുങ്കണ്ടത്ത് നടന്ന ഏരിയ സമ്മേളനത്തിന്റെ പോസ്റ്ററുകളാണ് പതിച്ചിരുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ പോസ്റ്ററുകളുടെ ചിത്രം പ്രചരിച്ചതോടെ വിവാദമാകുകയും ചെയ്തു.

സിപിഎം ഏരിയ സമ്മേളന ഫ്‌ളക്‌സ് ബോര്‍ഡില്‍ ‘സഖാവ്’ കിം ജോങ് ഉന്നും

കിം ജോങ് ഉന്നിനെക്കുറിച്ച് നിങ്ങള്‍ക്കെന്തറിയാം? വളരെക്കുറച്ച്; ഇതാ ഒരു വിദഗ്ധന്‍!

കിം ജോംഗ്-ഉന്‍: ഒറ്റപ്പെട്ട ഒരു രാജ്യത്തിന്റെ ഒറ്റപ്പെട്ട തലവന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍