UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡബ്ലു.സി.സിക്ക് നല്‍കിയ ഉറപ്പ് എ.എം.എം.എ പാലിക്കണമെന്ന് മന്ത്രി ബാലന്‍; ‘സര്‍ക്കാരിനോട് സഹായം ചോദിച്ചാല്‍ ഇടപെടും’

അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍ ഡബ്ലു.സി.സി പ്രവര്‍ത്തകര്‍ക്ക് നല്‍കിയ ഉറപ്പ് സമയ ബന്ധിതമായി പാലിക്കണമെന്ന് മന്ത്രി എ.കെ ബാലന്‍. അവരുടെ ആശങ്കകള്‍ എ.എം.എം.എ പരിശോധിച്ച് പരസ്പര വിശ്വാസത്തോടെ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് വിശ്വസിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

തെറ്റിദ്ധാരണാജനകമായ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് വ്യക്തമാക്കുന്ന നടപടിയും താര സംഘടന സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. എഎംഎംഎയും ഡബ്ല്യുസിസിയും തമ്മിലുള്ള പ്രശ്നമാണിത്. സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ സഹായം ഏതെങ്കിലും വിഭാഗം ചോദിച്ചാല്‍ ഇടപെടലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

അഭിപ്രായം പറയുന്നവരെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കുന്നത് ആര് ചെയ്താലും അതിനോട് യോജിക്കാന്‍ സര്‍ക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി.

താരസംഘടനയ്‌ക്കെതിരെ ഇന്നലെ ഡബ്ലു.സി.സി കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രൂക്ഷമായ ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ് ഉയര്‍ന്നു വന്നിരുന്നത്. ഫെഫ്ക പ്രസിഡന്റ് ബി ഉണ്ണികൃഷ്ണനും എ.എ.എം.എ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം ഉയര്‍ന്നത്. ബി ഉണ്ണികൃഷന്‍ തനിക്കെതിരായ ആരോപണത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രതികരിച്ചു. എന്നാല്‍ താര സംഘടനയോ മോഹന്‍ ലാലോ നിലപാട് വ്യക്തമാക്കിയിട്ടില്ല.

സാമാന്യബുദ്ധിയുള്ളവര്‍ക്ക് കാര്യം മനസ്സിലാവാൻ ആ പത്രസമ്മേളനങ്ങള്‍ കണ്ടാല്‍ മതി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍