UPDATES

ട്രെന്‍ഡിങ്ങ്

പ്രിയപ്പെട്ട രാജ്യസ്‌നേഹികളെ, ഞങ്ങള്‍ ഇന്ത്യക്കാരാണ് പാകിസ്താനുമായി യാതൊരു ബന്ധവുമില്ല; കറാച്ചി ബേക്കറിയുടെ രാജ്യസ്‌നേഹ സാക്ഷ്യപത്രം

പുല്‍വാമ ആക്രമണത്തിനു പിന്നാലെയാണ് പേരില്‍ കറാച്ചിയുണ്ടെന്നരോപിച്ച് ഇന്ത്യയിലെ പ്രശസ്തമായ ബേക്കറി ശൃംഖലയ്‌ക്കെതിരേ ഹിന്ദുത്വ തീവ്രവാദികള്‍ രംഗത്തു വന്നത്

പ്രശസ്ത ബേക്കറി ബ്രാന്‍ഡ് ‘കറാച്ചി ബേക്കറി’ക്ക് തങ്ങളുടെ രാജ്യസ്‌നേഹം എഴുതിയറിയിക്കേണ്ടി വന്നിരിക്കുന്നു. പുല്‍വാമ ആക്രമണത്തിനു പിന്നാലെ ഹിന്ദുത്വ തീവ്രദികളുടെ ആക്രമണം നേരിടുന്നതോടെയാണ് ഇങ്ങനെയൊരു അവസ്ഥയിലേക്ക് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ളൊരു സ്ഥാപനം എത്തിയത്. ബേക്കറിയുടെ പേരില്‍ ‘കറാച്ചി’ എന്നുള്ളതാണ് ഹിന്ദുത്വവാദികളുടെ പ്രശ്‌നം. ബെംഗളൂരുവിലെ ഇന്ദിരാ നഗറിലുള്ള ബ്രാഞ്ചിനു മുന്നില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വവാദികള്‍ മുദ്രാവാക്യം വിളിച്ചെത്തുകയും ബേക്കറി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയില്ലെന്നു ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. നിരവധി ഭീഷണി സന്ദേശങ്ങളും ബേക്കറിയിലേക്ക് വന്നിരുന്നു. ഇതോടെ തങ്ങളുടെ പേരിന്റെ ഒരു ഭാഗം മറച്ചു വെക്കാന്‍ കറാച്ചി ബേക്കറി നിര്‍ബന്ധിതമായി. ബേക്കറിക്ക് മുന്നില്‍ ദേശീയ പതാകയും സ്ഥാപിച്ചു.

ബേക്കറിയുടെ പേര് മാറ്റണമെന്നും അതുവരെ ഷോപ്പുകള്‍ അടച്ചിടണമെന്നുമായിരുന്നു അക്രമികളുടെ പ്രധാന ആവശ്യം. ഫെബ്രുവരി 17 മുതല്‍ ഇതുമായി ബന്ധപ്പെട്ട് ബേക്കറി അധികൃതര്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടായിരുന്നു. അക്രമികളെ ഭയന്നാണ് കറാച്ചി ബേക്കറി ബ്രാഞ്ചുകള്‍ക്കു മുന്നില്‍ ഇന്ത്യന്‍ പതാക സ്ഥാപിച്ചിച്ചിരിക്കുന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതിപ്പെട്ടിട്ടുണ്ട്.

ഇതിനും ശേഷമാണ് തങ്ങളുടെ രാജ്യസ്‌നേഹം വ്യക്തമാക്കി കൊണ്ട് പരസ്യ പ്രസ്താവനയിറക്കുന്നത്. പ്രിയപ്പെട്ട രാജ്യസ്‌നേഹികളെ, കറാച്ചി ബേക്കറി ഇന്ത്യന്‍ കമ്പനിയാണെന്നും, കറാച്ചി ബേക്കറിയുടെ സത്ത ഹൃദയം കൊണ്ട് പൂര്‍ണമായും ഇന്ത്യക്കാരുടെതാണ്, അതെന്നും അങ്ങനെ തന്നെയായിരിക്കുമെന്നും പ്രസ്താവനയില്‍ അവര്‍ക്കു പറയേണ്ടി വന്നു. തങ്ങളെക്കുറിച്ച് തെറ്റിദ്ധാരണകള്‍ വച്ചുപുലര്‍ത്തരുതെന്നും കൂട്ടത്തില്‍ അപേക്ഷിക്കുന്നു. പാകിസ്താനുമായി ഞങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നുകൂടി പറഞ്ഞുവയ്‌ക്കേണ്ടി വന്നിരിക്കുകയാണ് കറാച്ചി ബേക്കറി അധികൃതര്‍ക്ക്.

"</p

1947ല്‍ വിഭജനത്തെ തുടര്‍ന്ന് കറാച്ചിയില്‍ നിന്നും ഹൈദരാബാദിലെത്തിയ ശ്രീ ഖാന്‍ചന്ദ് രമനാനി ജി സ്ഥാപിച്ച് ബേക്കറിയാണിത്. ആദ്യത്തെ കറാച്ചി ബേക്കറി സ്ഥാപിക്കപ്പെട്ടത് ഹൈദരാബാദിലെ മൗസം ജാഹി മാര്‍ക്കറ്റിലായിരുന്നു. ഈ ബേക്കറിക്ക് നിലവില്‍ ഇന്ത്യയിലെമ്പാടും ബ്രാഞ്ചുകളുണ്ട്. ഫ്രൂട്ട് ബിസ്‌കറ്റ്, പ്ലം കേക്ക് എന്നിവയ്ക്ക് ഏറെ പ്രശസ്തമാണ് കറാച്ചി ബേക്കറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍