UPDATES

ട്രെന്‍ഡിങ്ങ്

ഞങ്ങള്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ല; നിങ്ങളുടെ അജണ്ട എനിക്ക് മനസിലാകും: അമിത് ഷാ

പെട്രോള്‍ വില വര്‍ധനവിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബിജെപി അധ്യക്ഷന്‍

പെട്രോള്‍, ഡീസല്‍ വില വര്‍ധനവിനെക്കുറിച്ച് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് പൊട്ടിത്തെറിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. നിങ്ങളുടെ അജണ്ട എന്താണെന്ന് എനിക്ക് മനസിലാകമെന്ന് പറഞ്ഞ അമിത് ഷാ ചോദ്യത്തോട് പ്രതികരിച്ചില്ല.

കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിജെപി പരാജയപ്പെട്ടതിന് പിന്നാലെ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അമിത് ഷാ പൊട്ടിത്തെറിച്ചത്. കര്‍ണാടക വോട്ടെടുപ്പിന് മുമ്പ് ഇന്ധന വില പിടിച്ചുനിര്‍ത്തുകയും വോട്ടെടുപ്പിന് ശേഷം വീണ്ടും വില ഉയര്‍ത്തുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെക്കുറിച്ചുള്ള ചോദ്യമാണ് ബിജെപി അധ്യക്ഷനെ പ്രകോപിപ്പിച്ചത്. എന്‍ഡിടിവിയിലെ മാധ്യമപ്രവര്‍ത്തകന്റേതായിരുന്നു ചോദ്യം.

‘കര്‍ണാടകത്തെക്കുറിച്ച് മാത്രമേ ഇന്ന് സംസാരിക്കൂ. നിങ്ങളുടെ അജണ്ട എന്താണെന്ന് എനിക്ക് മനസിലാകും. ഈ ചോദ്യത്തിന് മറുപടി തരും. പക്ഷെ ഇന്നല്ല’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. കര്‍ണാടക തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പെട്രോള്‍, ഡീസല്‍ വില കുതിക്കുകയാണ്. ഡല്‍ഹിയില്‍ തിങ്കളാഴ്ചത്തെ പെട്രോള്‍ വില 84.40ഉം ഡീസല്‍ വില 76.57ഉം ആണ്.

അതേസമയം കോണ്‍ഗ്രസും ജെഡിഎസും തങ്ങളുടെ എംഎല്‍എമാരെ ഹോട്ടലില്‍ പൂട്ടിയിട്ടിരുന്നില്ലെങ്കില്‍ ഇന്ന് കര്‍ണാടകയില്‍ തങ്ങളുടെ സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നെന്നും അമിത് ഷാ അവകാശപ്പെട്ടു. തങ്ങള്‍ കുതിരക്കച്ചവടത്തില്‍ വിശ്വസിക്കുന്നില്ലെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ പൂട്ടിയിട്ട് എംഎല്‍എമാരെ എന്താണ് ചെയ്തതെന്ന് കോണ്‍ഗ്രസ് മറുപടി പറയണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍