UPDATES

ട്രെന്‍ഡിങ്ങ്

നിപ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനങ്ങള്‍ പ്രതിരോധിക്കണമെന്ന് കോടിയേരി

കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ട് ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന്റെ നടപടികള്‍ മാതൃകാപരമാണ്

നിപ വൈറസ് പനി പടര്‍ന്നുപിടിക്കാതിരിക്കാന്‍ സംസ്ഥാന ഗവണ്‍മെന്‍റ് മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുന്നതിനിടെ വര്‍ഗ്ഗീയ വിദ്വേഷം പരത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി എത്തിയ ആര്‍ എസ് എസുകാര്‍ക്കെതിരെ ആഞ്ഞടിച്ചു സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. “ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര്‍ എസ് എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ട്. നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനങ്ങള്‍ തീരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.” എന്നാണ് കോടിയേരി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം:

നിപാ വൈറസ് പനി പടര്‍ന്ന് പിടിക്കാതിരിക്കാനും രോഗം ബാധിച്ചവരെ രക്ഷപ്പെടുത്താനുമുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ കൈക്കൊള്ളണം. വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ഒരു സാഹചര്യവും നിലവിലില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായും ലോകാരോഗ്യസംഘടനയുമായും ബന്ധപ്പെട്ട് ദ്രുതഗതിയില്‍ മുന്നോട്ടുപോകുന്ന ആരോഗ്യവകുപ്പിന്റെ നടപടികള്‍ മാതൃകാപരമാണ്.

ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്ന മുന്‍കരുതലുകളെല്ലാം എടുത്തുമാത്രമേ രോഗികളെ പരിചരിക്കാനും വൈറസിനെ അമര്‍ച്ചചെയ്യാനുമുള്ള ശ്രമങ്ങളില്‍ പൊതുജനങ്ങളും പാര്‍ടി പ്രവര്‍ത്തകരും ഏര്‍പ്പെടാന്‍ പാടുള്ളു.

ഇത്തരമൊരു പ്രതിസന്ധി പരിഹരിക്കാന്‍ ജനങ്ങളെല്ലാം ഒന്നിച്ചു നില്‍ക്കേണ്ട ഘട്ടത്തില്‍, ചില ആര്‍ എസ് എസ് വൈറസുകളെ വര്‍ഗീയവിദ്വേഷം പടര്‍ത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകളുമായി സോഷ്യല്‍മീഡിയയില്‍ കാണാനാവുന്നുണ്ട്. നിപാ വൈറസുകളെ പോലെ അപകടകാരികളായ ആര്‍ എസ് എസ് വൈറസുകളെയും ജനങ്ങള്‍ തിരിച്ചറിഞ്ഞ് പ്രതിരോധിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

വായനക്കാരുടെ ഭീതി മനോരമയുടെ ആനന്ദം (കച്ചവടം)

നിപ വൈറസ്: വംശീയ പ്രചരണവുമായി കുമ്മനത്തിന്റെ അനുയായിയായ ബിജെപി മാധ്യമ സെക്രട്ടറി

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍