UPDATES

സിനിമാ വാര്‍ത്തകള്‍

നീതിക്കായുള്ള പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം; വനിത കൂട്ടായ്മ

ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ

നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന നടന്‍ ദിലീപ് ജാമ്യവ്യവസ്ഥയില്‍ പുറത്തിറങ്ങിയതിനു പിന്നാലെ കേസിന്റെ തുടര്‍ന്നുള്ള നടപടികളില്‍ തങ്ങള്‍ പൂര്‍വ്വാധികം ശക്തിയോടെ ഇരയാക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്നു വ്യക്തമാക്കി വിമന്‍ കളക്ടീവ്.നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നുമെന്നാണ് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചത്.

വിമന്‍ കളക്ടീവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

നിയമവും നീതി നിര്‍വ്വഹണവും അതിന്റേതായ വഴികളിലൂടെ മുന്നേറുമ്പോള്‍, സിനിമയിലെ വനിതാ കൂട്ടായ്മ, ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കു നല്‍കുന്ന പിന്തുണ പൂര്‍വ്വാധികം ശക്തിപ്പെടുത്തുന്നു, ആ പെണ്‍കുട്ടിക്കു മുന്നിലുള്ള വേദനിപ്പിക്കുന്ന സത്യം ഒരിക്കലും നിങ്ങളുടെ മനസ്സില്‍ നിന്ന് മാഞ്ഞു പോകാതിരിക്കട്ടെ!

അവളുടെ ഇച്ഛാശക്തിയെ നിലനിര്‍ത്തേണ്ടത് പ്രബുദ്ധരായ നമ്മള്‍ ഒരോരുത്തരുടെയും കടമയാണ്. നീതിക്കായുള്ള അവളുടെ പോരാട്ടത്തില്‍ കൂടുതല്‍ ശക്തരായി അവള്‍ക്കൊപ്പം!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍