UPDATES

ട്രെന്‍ഡിങ്ങ്

40 സീറ്റില്‍ മത്സരിച്ച സദാചാര പോലീസുകാരന്‍ മുത്തലിക്കിന്റെ ശ്രീരാം സേനയ്ക്ക് എന്തു സംഭവിച്ചു?

ഒരൊറ്റ സീറ്റിലും കേവലം 1000 വോട്ടുപോലും സേനയ്ക്ക് നേടാനായില്ല

ഇക്കഴിഞ്ഞ കര്‍ണാടക നിയമസഭ തിരെഞ്ഞെടുപ്പില്‍ രാഷ്ട്രിയ അരങ്ങേറ്റം കുറിച്ച തീവ്ര വലതുപക്ഷ സംഘടനയായ ശ്രീരാം സേനക്ക് വോട്ടര്‍മാര്‍ കനത്ത തിരിച്ചടി നല്‍കി. സദാചാര പോലിസിങ്ങിനു കുപ്രസിദ്ധമായ ശ്രീരാം സേന ശിവസേനയുടെ ബാനറില്‍ 40 സീറ്റുകളിലേക്കാണ്‌ മത്സരിച്ചത്. ഒരൊറ്റ സീറ്റിലും കേവലം 1000 വോട്ടുപോലും നേടാനാവാതെയാണ് സേന ഈ ദയനീയ പരാജയം ഏറ്റുവാങ്ങിയിരിക്കുന്നത്. വെറും പത്ത് നിയോജക മണ്ഡലങ്ങളില്‍ മാത്രമാണ് 500-ല്‍ അധികം വോട്ടെങ്കിലും അവര്‍ക്ക് നേടാനായത്.

922 വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തിയ വടക്കൻ കർണ്ണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ഹുങ്ങുന്ദ് മണ്ഡലത്തില്‍ മത്സരിച്ച അമരന്നവര്‍ പ്രദീപ്‌ ശങ്കരഗൌഡയുടേതാണ് മികച്ച പ്രകടനം. തങ്ങളുടെ ശക്തികേന്ദ്രങ്ങളെന്നു കരുതപ്പെടുന്ന ഹെബ്ബൽ, ഹസൻ, ഹുബ്ലി-ധർവാദ് സെൻട്രൽ എന്നീ മണ്ഡലങ്ങലിളെല്ലാം കേവലം നൂറില്‍ താഴെ വൂട്ടുകളാണ് അവര്‍ നേടിയത്. ഇരുനൂറില്‍ താഴെ വോട്ടുകള്‍ ലഭിച്ച മണ്ഡലങ്ങള്‍ റോൺ, ബല്ലാരി സിറ്റി, ബൊമ്മനഹള്ളി, ചാമരാജ്പേട്ട് എന്നിവയാണ്.

2009-ല്‍ മംഗളൂരുവിലെ ഒരു പബ്ബില്‍ ആക്രമണം നടത്തി ആഗോളതലത്തില്‍ കുപ്രസിദ്ധി നേടിയ ആളാണ്‌ ശ്രീരാം സേന നേതാവ് പ്രമോദ് മുത്തലിക്. 2014 മാർച്ചില്‍ മുത്തലിക്കിനെ കർണാടക ബിജെപിയിലേക്ക് തിരഞ്ഞെടുത്തെങ്കിലും, ഏതാനും മണിക്കൂറുകൾക്കുള്ളില്‍തന്നെ കേന്ദ്ര നേതൃത്വത്തിന്‍റെ ഇടപെടലുകളോടെ അദ്ദേഹത്തെ പുറത്താക്കുകയായിരുന്നു.

സേനയും മുത്തലിക്കും പരാജയപ്പെട്ടങ്കിലും വർഗീയ ധ്രുവീകരണം കാര്യമായി നടന്ന മറ്റൊരു ഇലക്ഷനാണ് കടന്നു പോകുന്നത്. കോൺഗ്രസ് ശക്തികേന്ദ്രമായ ന്യൂനപക്ഷ ഭൂരിപക്ഷ മണ്ഡലമായ ബട്കൽ ഹിന്ദു ഏകീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇവിടെ ബിജെപി സ്ഥാനാര്‍ഥിയാണ് വിജയിച്ചത്. 20 മുസ്ലീം ജമാഅത്ത് കമ്മറ്റികള്‍ ചേര്‍ന്ന് കോൺഗ്രസിന് വോട്ടുചെയ്യാന്‍ തീരുമാനിച്ചിരുന്നു. ഇത് മുതലെടുത്താണ് ബിജെപിയും ആർഎസ്എസും വിജയം നേടിയത്. സമാനമായ രീതിയില്‍ തന്നെയാണ് മംഗലാപുരം സിറ്റി നോർത്തിൽ മത്സരിച്ച കോൺഗ്രസ്സിന്‍റെ മൊഹിയുദ്ദീൻ ബാവയും, മംഗലാപുരം സിറ്റി സൗത്തില്‍ മത്സരിച്ച ജെ.ആർ.ലോബൊയും പരാജയപ്പെട്ടത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍