UPDATES

ട്രെന്‍ഡിങ്ങ്

ട്രംപും കിമ്മും ഹസ്തദാനം ചെയ്യുമ്പോള്‍ ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് എന്തുചെയ്യുകയായിരുന്നു?

ഒരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് മാധ്യമങ്ങളോട്

സിംഗപൂരിലെ സാന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ ട്രംപ്-കിം കൂടിക്കാഴ്ച തുടരുമ്പോള്‍ ലോകം ഉറ്റുനോക്കുന്ന മറ്റൊരു വ്യക്തി ദക്ഷിണ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജെയ് ഇനാണ്. അദ്ദേഹം എന്തു ചെയ്യുകയായിരിക്കും?

ദക്ഷിണ കൊറിയന്‍ പ്രസിഡണ്ടും പ്രധാന മന്ത്രിയും ട്രമ്പും കിമ്മും ഹസ്തദാനം ചെയ്യുന്നത് പുഞ്ചിരിയോടെ ടിവിയില്‍ കാണുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു കഴിഞ്ഞു. ഉത്തര കൊറിയയുടെ ആണവ നിരായുധീകരണത്തിലേക്ക് നയിക്കുമെന്ന് കരുതുന്ന കൂടിക്കാഴ്ചയെ ഏറെ പ്രതീക്ഷയോടാണ് ദക്ഷിണ കൊറിയ കാണുന്നത്.

അതേസമയം ഒരു മഹത്തായ ബന്ധത്തിന്റെ തുടക്കമാണിതെന്ന് കൂടിക്കാഴ്ചയ്ക്ക് മുന്‍പ് ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അതേസമയം മുന്‍വിധികളില്ലാത്ത ചര്‍ച്ചയാണ് നടക്കുകയെന്ന് കിം ജോങ് ഉന്നും പ്രതികരിച്ചു.

കൂടിക്കാഴ്ച പ്രാദേശിക സമയം 11.30 വരെ തുടരും.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കിമ്മിന്റെ മേശപ്പുറത്തുള്ള ‘ആണവായുധ സ്വിച്ച്’ ഇപ്പോള്‍ നിയന്ത്രിക്കുന്നതാര്?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍