UPDATES

ട്രെന്‍ഡിങ്ങ്

ഭക്തരില്‍ വിരാട് കോഹ്ലിയും; ടീമിലെത്തിച്ചത് താനെന്നും റാം റഹീം – വീഡിയോ

കോഹ്ലിയുടെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്ക കാലത്തായിരുന്നു കൂടിക്കാഴ്ച

ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം കുറ്റക്കാരനെന്ന് കോടതി വിധിച്ചതോടെ അദ്ദേഹത്തിന്റെ അനുഗ്രഹം തേടിയവരേയും പിന്തുണക്കാരെയും കുത്തിപ്പൊക്കുകയാണ് സോഷ്യല്‍ മീഡിയ. റാം റഹീമിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് തന്നെയാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ ക്രികറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി റാം റഹീമില്‍ നിന്ന് അനുഗ്രഹം തേടുന്ന വീഡിയോയും പുറത്തു വന്നിരിക്കുന്നത്.

കോഹ്‌ലിയുടെ ക്രിക്കറ്റ് ജീവിതത്തിന്റെ തുടക്ക കാലത്തെപ്പോഴോ ചിത്രീകരിച്ചതാണ് ഈ വീഡിയോ എന്നാണ് കരുതപ്പെടുന്നത്. താനാണ് കോഹ്‌ലിയെ ഇന്ത്യന്‍ നായക നിരയിലേക്ക് ഉയരുന്നതിന് കാരണക്കാരനായതെന്ന് റാം റഹീം നേരത്തെ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം നല്‍കിയ ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം. നല്ല തുടക്കം കിട്ടിയാലും മികച്ച സ്‌കോര്‍ കണ്ടെത്തുന്നതിന് കോഹ്‌ലിക്ക് കഴിഞ്ഞിരുന്നില്ല. നന്നായി പരിശീലിക്കാനും പഠിക്കാനും ഞാന്‍ കോഹ്‌ലിയെ ഉപദേശിക്കുകയായിരുന്നുു എന്നായിരുന്നു റാം റഹീമിന്റെ പ്രസ്താവന. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കോഹ്‌ലി തനിക്ക് നന്ദി പറഞ്ഞതായും റാം റഹീം അവകാശപ്പെട്ടെങ്കിലും ഇക്കാര്യം അധികം പേരും വിശ്വസിച്ചിരുന്നില്ല.

എന്നാല്‍ റാം റഹീമിനെതിരെയുള്ള ബലാത്സംഗ കേസ് ചൂടുപിടിച്ചു തുടങ്ങിയതോടെയാണ് കോഹ്‌ലി റാം റഹീമില്‍ നിന്ന് അനുഗ്രഹം തേടുന്നതായ വീഡിയോ സോഷ്യല്‍ മീഡിയ പുറത്തു വിടുന്നത്. കോഹ്‌ലിക്ക് പുറമെ ഇന്ത്യന്‍ ബൗളറും ഡല്‍ഹി സ്വദേശിയുമായ ആശിഷ് നെഹ്‌റയും വീഡിയോയിലുണ്ട്.

കോഹ്‌ലി ഇപ്പോഴും റാം റഹീമിന്റെ ഭക്തനാണോ എന്നതിനെക്കുറിച്ച് അറിയില്ലെങ്കിലും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പഴയ വീഡിയോയും ചര്‍ച്ചയായയിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുമ്പാണ് കൂടിക്കാഴ്ച നടന്നതെന്നും അതിന് കോഹ്‌ലിയെ ഏതെങ്കിലും വിധത്തില്‍ മോശക്കാരനായി കണക്കാക്കേണ്ടതില്ലെന്നുമുള്ള വാദങ്ങളും ശക്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍