UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനത്തെ ട്രോളി മണിയാശാന്‍; ട്രോൾ ഗ്രൂപ്പിന്റെ അഡ്മിൻ ആവാനും ക്ഷണം

മണിയുടെ മറുപടിയും ഒരു ടിപ്പിക്കൽ ട്രോളന്റെ ലൈനിൽ ആയിരുന്നു.  “ഒന്ന് പോയെടാ ഉവ്വേ” എന്ന തനത് ശൈലിയിൽ.  

കുമ്മനം രാജശേഖരൻ മിസോറാം ഗവർണർ ആയി നിയമിതനായ വാർത്ത ഏറ്റവും അധികം നിരാശയിലാഴ്ത്തിയത് ബിജെപി അനുകൂലികളെ പോലുമല്ല, മറിച് സോഷ്യൽ മീഡിയ ട്രോളര്‍ മായാണ്രെ. മലയാളത്തിന്റെ എവർഗ്രീൻ പ്രണയചിത്രം അനിയത്തിപ്രാവ് ക്ളൈമാക്സിൽ നായികയെ വിട്ടു കൊടുക്കുന്ന കെ പി എസ് സി ലളിത അതീവ വൈകാരികതയുടെ പറയുന്ന ഒരു സംഭാഷണ ശകലം ഉണ്ട്. “കൊണ്ട് പൊയ്ക്കോ, ഞങ്ങടെ കൊച്ചിനെ കൊണ്ടു പൊയ്ക്കോ” ഈ മൈം ഉപയോഗിച്ചാണ് ട്രോളര്‍മാര്‍ കുമ്മനത്തെ യാത്രയാക്കിയത്.

രാഷ്ട്രീയ നേതാക്കളായ ട്രോളർമാരുടെ കൂട്ടത്തിൽ ഏറ്റവും പ്രമുഖനാണ് വൈദ്യുതി മന്ത്രിയും  ഇടതുപക്ഷ നേതാവുമായ എംഎം മണി. മണിയാശാൻ, “ഇനി ഇവിടെ നിന്നിട്ടു കാര്യമില്ല, മിസോറാമിൽ പോയി വിശ്രമിച്ചോളൂ മക്കളേ” എന്നാണു ഫെയ്‌സ്‌ബുക്കിൽ കുമ്മനത്തിന്റെ ഗവർണർ നിയമനത്തോട് പ്രതികരിച്ചത്. ഉടനെ മറ്റൊരു ട്രോളന്റെ കമന്റ് വന്നു, “ആശാനേ നമുക് ഒരു ട്രോൾ ഗ്രൂപ്പ് തുടങ്ങണം, ആശാൻ അഡ്മിനും ആവണം”. ആ കമന്റിന് എംഎം മണിയുടെ മറുപടിയും ഒരു ടിപ്പിക്കൽ ട്രോളന്റെ ലൈനിൽ ആയിരുന്നു.  “ഒന്ന് പോയെടാ ഉവ്വേ” എന്ന തനത് ശൈലിയിൽ.

വൈദ്യുത മന്ത്രി എന്ന നിലയിൽ ഉള്ള തിരക്കുകൾ കാരണമാണ് എംഎം മണി ട്രോൾ ഗ്രൂപ്പിന്റെ അഡ്മിൻ ആവാൻ വിസമ്മതിച്ചതെന്നും അദ്ദേഹം ഒരു കിടിലൻ ട്രോളൻ ആയി തുടരുക തന്നെ ചെയ്യും എന്നും ട്രോളന്മാർ വിശ്വസിക്കുന്നു.

“ഭാരതം എന്റെ അമ്മ, ഞാനൊന്നുമറിഞ്ഞില്ല എന്നോടാരും പറഞ്ഞില്ല”: ഗവര്‍ണറാക്കിയതിനെക്കുറിച്ച് കുമ്മനം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍