UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തന്റെ ജീവിതം സിനിമയാക്കിയാല്‍ ആര് നായികയാവണം? രാഹുല്‍ ഗാന്ധി പറഞ്ഞ മറുപടി

കേരളത്തിലെ ഭക്ഷണം അല്‍പ്പം എരിവേറിയതാണ് എന്നും എന്നാല്‍ താന്‍ അതുമായി പൊരുത്തപ്പെടുന്നുണ്ട് എന്നും രാഹുല്‍ പറഞ്ഞു.

തന്റെ ജീവിതം സിനിമയാക്കിയാല്‍ ആര് നായികയാവണം എന്ന ചോദ്യത്തോട് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. പൂനെയിലെ കോളേജ് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍ ഗാന്ധി. ജോലിയെയാണ് ഞാന്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ മറുപടി. കോണ്‍ഗ്രസ് പാര്‍ട്ടിയെയാണ് താന്‍ വിവാഹ കഴിച്ചിരിക്കുന്നത് എന്നാണ് കഴിഞ്ഞ വര്‍ഷം ഹൈദരാബാദില്‍ മാധ്യമപ്രവര്‍ത്തകരോട് രാഹുല്‍ പറഞ്ഞത്.

പൂനെയിലെ രാഹുലിന്റെ സംവാദ പരിപാടി കോര്‍ഡിനേറ്റ് ചെയ്തത് ജനപ്രിയ റേഡിയോ ജോക്കി മലിഷ്‌കയാണ്. എനിക്കറിയാവുന്ന ഏറ്റവും ധീരനായ മനുഷ്യന്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്നെല്ലാമാണ് വയനാട് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിയെക്കുറിച്ച് സഹോദരി പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തത്. തന്റെ ധീരത അനുഭവങ്ങളില്‍ നിന്ന് വികസിച്ചതാണ് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. നിങ്ങള്‍ സത്യം അംഗീകരിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ധീരരാണ് എന്നാണ് അതിന്റെ അര്‍ത്ഥം. നുണയാണ് നിങ്ങള്‍ അംഗീകരിക്കുന്നതെങ്കില്‍ നിങ്ങള്‍ ഭീരുവാണ് എന്നര്‍ത്ഥം.

എന്റെ സഹോദരി എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും പ്രിയങ്കയെക്കുറിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ ഭക്ഷണം അല്‍പ്പം എരിവേറിയതാണ് എന്നും എന്നാല്‍ താന്‍ അതുമായി പൊരുത്തപ്പെടുന്നുണ്ട് എന്നും രാഹുല്‍ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍