UPDATES

ട്രെന്‍ഡിങ്ങ്

ഓരോ ദിവസവും ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ അപകടകരമായി മാറുന്നു

ഈ കൊലപാതകം പൊതുവായി നല്‍കുന്ന സൂചന മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതരാണെന്നു തന്നെയാണ്

അജ്ഞാതരായ കൊലയാളികള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ അവരുടെ വീട്ടുമുറ്റത്ത് വച്ച് കൊലപ്പെടുത്തി. രണ്ടു വര്‍ഷം മുമ്പ് എംഎം കല്‍ബുര്‍ഗിയെ കൊല ചെയ്തതിന് സമാനമായ വിധത്തില്‍. ആരായിരിക്കും ഗൌരിയുടെ കൊലയ്ക്കുപിന്നിലെന്ന് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന വളരെയധികം കാര്യങ്ങളുണ്ട്. ജീവിതത്തില്‍ വളരെയധികം സമയം ഗൌരി ലങ്കേഷ് ഉപയോഗിച്ചത് വര്‍ഗ്ഗീയതക്കെതിരെ പൊരുതാനാണ്. ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ ഗൗരി ലങ്കേഷ് ശിക്ഷിക്കപ്പെട്ടതുമാണ്. കല്‍ബുര്‍ഗി കൊലപാതകത്തിന്റേയും ഇപ്പോള്‍ ഗൌരി ലങ്കേഷിനെ വെടിവെച്ച് കൊന്നതിലേയും സമാനതകള്‍ പൊലീസ് താരതമ്യം ചെയ്തുവരികയാണ്. ഈ ഘട്ടത്തില്‍, ഇന്ത്യ മാധ്യമപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമല്ലാത്ത രാജ്യമാവുന്നുവെന്ന് നേരിട്ടൊരു തീര്‍പ്പിലെത്താന്‍ കഴിയുമെന്ന് സ്ക്രോള്‍.ഇന്നില്‍ രോഹന്‍ വെങ്കടരാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടുന്നു.

ഈ കൊലപാതകം പൊതുവായി നല്‍കുന്ന സൂചന മാധ്യമപ്രവര്‍ത്തകര്‍ അരക്ഷിതരാണെന്നു തന്നെയാണ്.

”തീവ്രദേശീയ സംഘടനകള്‍ മാധ്യപ്രവര്‍ത്തകരെ സോഷ്യല്‍ മീഡിയ വഴി അപമാനിക്കുകയും അധിഷേപിക്കുകയും ചെയ്യുന്നത് പതിവായിരിക്കുകയാണ്. പലപ്പോഴും ശാരീരികമായ ആക്രമണങ്ങളും അരങ്ങേറുന്നു” എന്ന് 2017 ലെ ലോക മാധ്യമ സ്വാതന്ത്ര്യത്തിന്റെ റാങ്കിങ്ങിനിടെ റിപ്പോര്‍ട്ടേര്‍സ് വിത്ത്ഔട്ട് ബോര്‍ഡേര്‍സ് ഇങ്ങനെ പറഞ്ഞിരുന്നു. 192 രാജ്യങ്ങളിലെ മാധ്യമസ്വാതന്ത്ര്യത്തെ പറ്റി അന്വേഷിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 136-ാമത്തെ റാങ്കാണ് ഇന്ത്യക്കുളളത്. എവിടെ നിന്നാണ് അപകടം ഉയര്‍ന്നുവരുന്നതെന്ന് ആ റിപ്പോര്‍ട്ടില്‍ കൃത്യമായി പറയുന്നുണ്ട്. ”ഹിന്ദു ദേശീയവാദികള്‍ രാജ്യദ്രോഹമെന്ന ചിന്തയില്‍ ചര്‍ച്ചകളില്‍ നിന്നും സംവാദങ്ങളിലെ സ്വയം സെന്‍സര്‍ഷിപ്പുകള്‍ വഴി എല്ലാ തരത്തിലുമുളള ആവിഷ്‌ക്കാരങ്ങളേയും വിലയില്ലാത്തതാക്കിക്കളയുന്നു. അത്തരത്തിലുളള സെന്‍സര്‍ഷിപ്പ് മുഖ്യധാരാ മാധ്യമങ്ങളില്‍ വല്ലാതെ വളരുന്നുമുണ്ട്.” റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വാതന്ത്ര്യവും ജനാധിപത്യവും വികസിപ്പിക്കുന്നതിനായി നിലനില്‍ക്കുന്നുവെന്ന് സ്വയം പരിചയപ്പെടുത്തുന്ന അന്താരാഷ്ട്ര സംഘടന ഫ്രീഡം ഹൗസ് തങ്ങളുടെ 2017-ലെ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: “ആവിഷ്‌കാരസ്വാതന്ത്ര്യത്തിനെതിരായ ഭീഷണിയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ വിരട്ടലും ഓണ്‍ലൈന്‍ സമൂഹമാധ്യമങ്ങളില്‍ നിരന്തരം ഉണ്ടാവുന്നുണ്ട്. ഹിന്ദുത്വവാദികള്‍ ബ്ലോഗേഴ്സിനെതിരായും സമൂഹമാധ്യമങ്ങളിലും വ്യാപകമായി ആക്രമണം നടത്തുന്നു”. ഇന്ത്യയിലെ മാധ്യമ സ്വാതന്ത്ര്യം ഭാഗികമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടുന്നു. മാധ്യമപ്രവര്‍ത്തകര്‍ പലപ്പോഴും ശാരീരികമായി ആക്രമിക്കപ്പെടുന്നുവെന്നും തൊഴിലുമായി ബന്ധപ്പെട്ട് 2016-ല്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു എന്നും അവര്‍ പറയുന്നു. എന്താണ് കാരണമെന്ന് കണ്ടെത്താനാവാത്ത മൂന്ന് കൊലപാതകങ്ങള്‍ വേറയും ഉണ്ടായി.

ശിക്ഷിക്കപെടുകയില്ലെന്ന ധൈര്യം

1992 നുശേഷം ഇന്ത്യയില്‍ 40 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായും ഈ സമിതി കണ്ടെത്തിയിരുന്നു. 27 മാധ്യമപ്രവര്‍ത്തകരെ കൊലപാതകികള്‍ ലക്ഷ്യം വെച്ചു. അതില്‍ 26 പേരും കൊലപ്പെട്ടു. എന്നാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടില്ല. ശിക്ഷിക്കപ്പെടാത്ത കൊലപാതകങ്ങളുടെ സൂചികയില്‍ – ഇംപൂണിറ്റി ഇന്‍ഡക്‌സ്- ഇന്ത്യ ഒരു രാജ്യമാണ്. ഒരോ രാജ്യത്തേയും ജനസംഖ്യ വെച്ചുകൊണ്ട് പത്തു വര്‍ഷത്തിനിടെ തീര്‍പ്പാവാത്ത കൊലപാതക കേസുകള്‍ അടിസ്ഥാനമാക്കിയാണ് സൂചിക ഉണ്ടാക്കിയിരിക്കുന്നത്.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഇന്ത്യയില്‍ ഇങ്ങനെ ഘാതകരെ ശിക്ഷിക്കാതെ പോയ 13 കൊലപാതകങ്ങള്‍ നടന്നു. 13 പേരും പ്രാദേശിക ലേഖകരായിരുന്നു. അഴിമതി, ക്രൈം, രാഷ്ടീയം എന്നിവ കൈകാര്യം ചെയ്തവരാണ് 13 മാധ്യമപ്രവര്‍ത്തകരും. ഇവര്‍ പലപ്പോഴും രാഷ്ട്രീയക്കാരില്‍ നിന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നും ആക്രമണം നേരിട്ടു.

സിപിജെ ഗവേഷണ റിപ്പോര്‍ട്ടില്‍ ഇങ്ങനെ പറയുന്നു: “2015 ല്‍ ജഗേന്ദ്ര സിങ് പൊളളലേറ്റു മരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വീട് പൊലിസ് പരിശോധിച്ചതിനു ശേഷമാണ് അദ്ദേഹത്തിന് പൊളളലേറ്റത്. പിന്നീട് കുറെ കാലം ചികിത്സയില്‍ കഴിഞ്ഞ ശേഷം അദ്ദേഹം മരിക്കുകയായിരുന്നു. തന്നെ പൊളളലേല്‍പ്പിച്ച പൊലിസ് ഉദ്യോഗസ്ഥനെ അദ്ദേഹത്തിന് നന്നായിട്ടറിയാം. എന്നിട്ടും കുറ്റക്കാര്‍ ശിക്ഷിക്കപ്പെട്ടില്ല.”

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെ പറ്റി ശ്രദ്ധിക്കുന്ന ദി ഹൂട്ടിന്റെ പഠനം ഇങ്ങനെയാണ്: 2016 ഏപ്രില്‍ തൊട്ട് 2017 ഏപ്രില്‍ വരെയുളള കാലയളവില്‍ 54 മാധ്യമപ്രവര്‍ത്തകര്‍ ആക്രമണത്തിനു വിധേയരായിട്ടുണ്ട്.  ടിവി ചാനലുകള്‍ ബഹിഷ്‌കരിച്ച മൂന്ന് സംഭവങ്ങള്‍, ഇന്റര്‍നെറ്റ് ഷട്ട്ഡൗണ്‍ ചെയ്ത് 45 സംഭവങ്ങള്‍, 45 രാജ്യദ്രോഹകേസുകള്‍, ഇതെ കാലയളവില്‍ 7 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും ദി ഹൂട്ട് റിപ്പോര്‍ട്ട് ചെയ്തു.

ഗൌരി ലങ്കേഷിന്റെ കൊലപാതകവും മറ്റ് മാധ്യമപ്രവര്‍ത്തകരുടെ കൊലപാതകവുമായി കൃത്യമായ ഒരു പാറ്റേണ്‍ നിലനില്‍ക്കുന്നുണ്ടെന്ന് ദി ഹുട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ”എല്ലാ സംഭവങ്ങളിലും കൃത്യമായ ഒരു പാറ്റേണ്‍ കാണാനാവുന്നുണ്ട്.” ”അന്വേഷണാത്മക റിപ്പോര്‍ട്ടിങ് കൂടുതല്‍ അപകടകരമായി തീര്‍ന്നിരിക്കുന്നു. എതെങ്കിലും ഒരു സ്റ്റോറി അന്വേഷിച്ച് ഫീല്‍ഡില്‍ ഇറങ്ങുന്ന മാധ്യമപ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുന്നു.” റിപ്പോര്‍ട്ടില്‍ പറയുന്നു. ആരും ശിക്ഷിക്കപ്പെടുന്നില്ലെന്നാണ് ഈ ആക്രമണപരമ്പരകളുടെ മര്‍മ്മം.

2014 ല്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ 114 കേസുകളില്‍ വെറും 32 പേരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. മാധ്യമപ്രവര്‍ത്തനം കാരണമാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതെങ്കില്‍ ഒരോ മാധ്യമപ്രവര്‍ത്തകനും ഇതൊരു സന്ദേശമാണ്. ഫലപ്രദമായ പൊലിസ് സംവിധാനം മാത്രമാണ് പരിഹാരമെന്നും രോഹന്‍ ചൂണ്ടിക്കാണിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍