UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ശേഷം ആ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണെന്ന് പ്രോസിക്യൂഷന്‍

നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി. അങ്കമാലി കോടതിയില്‍ വെച്ചു ദൃശ്യങ്ങള്‍ കാണാന്‍ പ്രതിഭാഗത്തെ അനുവദിച്ചതാണല്ലോ എന്നും കോടതി ചോദിച്ചു. നടി ആക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇങ്ങനെ ചോദിച്ചത്.

ദൃശ്യങ്ങളില്‍ ഒരു സ്ത്രീയുടെ ശബ്ദം കേള്‍ക്കുന്നുണ്ട് എന്നും ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതായി സംശയം ഉണ്ട് എന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് മറച്ചുവെക്കുകയാണ് എന്നും അഭിഭാഷകന്‍ വാദിച്ചു.

അതേസമയം ദൃശ്യങ്ങള്‍ പ്രതിക്ക് നല്‍കുന്നത് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ എതിര്‍ത്തു. യുവനടിക്കെതിരെ കൂട്ടമാനഭംഗമാണ് നടന്നതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പീഡിപ്പിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതിന് ശേഷം ആ ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് ക്രൂരമാണ്. പുറത്തുവിടാന്‍ സാധിക്കാത്തതാണ് ദൃശ്യങ്ങള്‍. പ്രതിയുടെ അവകാശത്തെക്കാള്‍ വലുതാണ് ഇരയുടെ സ്വകാര്യത എന്നും പ്രോസിക്യൂഷന്‍. നീലച്ചിത്രം നിര്‍മ്മിക്കാനാണ് നടിയെ ആക്രമിച്ചതെന്നും മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുന്നതിനാണ് പ്രതിഭാഗം ദൃശ്യങ്ങള്‍ ആവശ്യപ്പെടുന്നത് എന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ദൃശ്യങ്ങളുടെ പകര്‍പ്പിന് വേണ്ടി നേരത്തെ അങ്കമാലി കോടതിയെ ദിലീപ് സമീപിച്ചിരുന്നെങ്കിലും ഹര്‍ജി കോടതി തള്ളുകയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍