UPDATES

ട്രെന്‍ഡിങ്ങ്

‘ശബരിമലയിലെ അക്രമികളെ എന്ത് കൊണ്ട് വെടി വെച്ച് കൊന്നില്ല’; ബിജെപി നേതാവ് പി ശിവശങ്കരന്‍

നേതാവിന്റെ ചോദ്യത്തിന് ഉത്തരമായി അതെ
ഇത് തന്നെയാണ് നിങ്ങളുടെ ആഗ്രഹം എന്ന് നികേഷ് കുമാര്‍ മറുപടിയും നല്‍കി

ശബരിമലയിൽ സ്ത്രീ പ്രവേശനത്തിനെതിരെ സംഘർഷം ഉണ്ടാക്കിയ വരെ വെടി വെച്ച് കൊന്ന്
കൂടായിരുന്നോ എന്ന് ബിജെപി നേതാവ് പി.ശിവശങ്കരൻ. റിപ്പോർട്ടർ ചാനൽ ചർച്ചയ്ക്കിടെയാണ് ബി ജെ പി നേതാവ് ചോദ്യം ഉന്നയിച്ചത്. ശബരിമലയിൽ സ്ത്രീകൾ ഉൾപ്പെടെ മാധ്യമ പ്രവർത്തകർക്ക് നേരെ സംഘർഷം അഴിച്ച് വിടുന്നത് വിശ്വാസികളല്ലെന്നും ബി ജെ പി ഇറക്കിയ ഗുണ്ടകളാണെന്ന പ്രസ്താവനയെ തുടർന്നായിരുന്നു നേതാവിന്റെ ഭാഗത്തു നിന്ന് ഒട്ടും പ്രതിക്ഷിക്കാത്ത മറുപടി ഉണ്ടായത്.

ചാനൽ ചർച്ച നടത്തിയ നികേഷ് കുമാറിന്റെ ചോദ്യത്തിനായിരുന്നു ശിവശങ്കരന്റെ മറുപടി.

സംഘർഷമുണ്ടാക്കിയത് ഞങ്ങളാണെങ്കിൽ ഞങ്ങളെ വെടിവെച്ച് കൊന്ന് കൂടായിരുന്നോ ഞങ്ങള്‍ ആര്‍.എസ്.എസുകാര്‍ അല്ലെ നികൃഷ്ട ജീവികളല്ലെ. ധൈര്യമുണ്ടോ നിങ്ങള്‍ക്ക് എന്നിങ്ങനെയായിരുന്നു ശിവശങ്കരന്റെ മറുപടി.നേതാവിന്റെ ചോദ്യത്തിന് ഉത്തരമായി അതെ
ഇത് തന്നെയാണ് നിങ്ങളുടെ ആഗ്രഹം എന്ന് നികേഷ് കുമാര്‍ മറുപടിയും നല്‍കി. കുറച്ച് ആളുകളെ വെടിവെച്ച് കൊല്ലണം പിണറായി വിജയന്റെ പൊലീസ്. എന്നും നികേഷ് കുമാര്‍ പറഞ്ഞു.

അതേസമയം സംഘര്‍ഷം നിലനില്‍ക്കുന്ന ശബരിമലയില്‍ ക്രമസമാധാന പാലനത്തിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അര്‍ധരാത്രിയോടെ നിരോധനാജ്ഞ നിലവില്‍ വന്നു. പത്തനംതിട്ടജില്ലാ കളക്ടര്‍ പി ബി നൂഹ് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്പ , സന്നിധാനം എന്നിവിടങ്ങളിലാണ് 144 പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിനിടെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ കോഴിക്കോടും മലപ്പുറത്തും പത്തനംതിട്ടയിലും ബസുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായി.

അതെ സമയം ശബരിലമലയുടെ പേരില്‍ കലാപം ഉണ്ടാക്കുന്ന തരത്തിലുള്ള പ്രതിഷേധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും തന്ത്രി കണ്ഠരര് മോഹനര് ആവശ്യപ്പെട്ടു. ശബരിമലയുടെ പേര് മോശമാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. സ്ത്രീകള്‍ ശബരിമലയില്‍ എത്താതിരിക്കുന്നതാണ് ഉചിതമെന്നും അദ്ദേഹം പ്രതികരിച്ചു. ക്ഷേത്രത്തില്‍ സ്ത്രീകള്‍ എത്തിയാല്‍ അടച്ചിടുമെന്ന് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറയുന്നു. പ്രതിഷേധങ്ങളുടെ പേരില്‍ ശബരിമലയെ കലാപ ഭൂമിയാക്കരുതെന്നും അദ്ദേഹം പറയുന്നു.

‘ആരാണ് യഥാർത്ഥ തീവ്രവാദികളെന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ടല്ലോ അല്ലേ’? അർണാബിന് മറുപടിയുമായി തോമസ് ഐസക്കും

പുത്തരിക്കണ്ടത്ത് പിണറായി വിജയന്‍ പറഞ്ഞത് കേരളത്തോടാണ്; ചരിത്രം കുറിച്ചു വയ്ക്കുന്ന വാക്കുകളാണവ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍