UPDATES

ട്രെന്‍ഡിങ്ങ്

ലുക്ക്ഔട്ട് നോട്ടീസുണ്ടായിരുന്നിട്ടും ചെന്നിത്തല പോലീസ് പള്‍സര്‍ സുനിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്തില്ല?

വിവിധ മലയാള സിനിമകളുടെ ലൊക്കേഷനുകളില്‍ ഇയാള്‍ കൂസലില്ലാതെ എത്തിയിരുന്നത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിന്റെ സഹായത്തോടെയായിരുന്നു

പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് നിലനില്‍ക്കുമ്പോഴും നിയമത്തെ വെല്ലുവിളിച്ചാണ് പള്‍സര്‍ സുനി തന്റെ കുറ്റകൃത്യങ്ങളുമായി മുന്നോട്ട് പോയത്. 2014 മെയ് മൂന്നിന് കോട്ടയം കിടങ്ങൂരില്‍ വച്ച് ബസ് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി സത്ത് സ്‌പ്രേ ചെയ്ത് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ഇയാള്‍ക്കെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്.

പാലായില്‍ നിന്നും കോട്ടയത്തേക്ക് പോകുന്ന കെഎസ്ആര്‍ടിസി ബസ് കിടങ്ങൂര്‍ ബസ്‌ബേയില്‍ എത്തിയപ്പോഴാണ് ഇയാള്‍ യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടി സ്േ്രപ ചെയ്ത് പണം തട്ടിയെടുത്തതെന്ന് ലുക്ക് ഔട്ട് നോട്ടീസില്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാരായിരുന്നു അന്ന് കേരളം ഭരിച്ചിരുന്നത്. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിന് മുന്നില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഗൂഢാലോചനയില്ലെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പിണറായിക്കെതിരെ ശക്തമായ ഭാഷയില്‍ സംസാരിച്ച രമേശ് ചെന്നിത്തലയായിരുന്നു അന്ന് ആഭ്യന്തരമന്ത്രി. എന്നിട്ടും വിവിധ മലയാള സിനിമകളുടെ ലൊക്കേഷനുകളില്‍ ഇയാള്‍ കൂസലില്ലാതെ എത്തിയിരുന്നത് ഉന്നതങ്ങളില്‍ നിന്നുള്ള ഇടപെടലിന്റെ സഹായത്തോടെയായിരുന്നു.

ഒരുപക്ഷെ ഇപ്പോള്‍ കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ സഹായം തന്നെ അറസ്റ്റില്‍ നിന്നും രക്ഷപ്പെടാന്‍ ഇയാളെ സഹായിച്ചിരിക്കും. നടിക്കെതിരെ ദിലീപ് സുനിയ്ക്ക് ക്വട്ടേഷന്‍ കൊടുത്തത് 2013ലാണെന്നാണ് പോലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആ സാഹചര്യത്തില്‍ സുനി അറസ്റ്റിലാകാതിരിക്കേണ്ടത് മറ്റാരേക്കാളും ദിലീപിന്റെ ആവശ്യമായിരുന്നെന്ന് വേണം മനസിലാക്കാന്‍. അതിനാല്‍ തന്നെ സ്വാധീനവും പണവും ഉപയോഗിച്ച് ദിലീപ് ഇയാളുടെ അറസ്റ്റ് ഒഴിവാക്കുകയായിരുന്നിരിക്കണം. ദിലീപിനെ കൂടാതെ സുനിയെ സിനിമയിലെ പല പ്രമുഖരും തങ്ങളുടെ പല ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നുണ്ട്. അങ്ങനെയാണെങ്കില്‍ പലതും പുറത്തുവരാതിരിക്കാന്‍ പലയിടങ്ങളില്‍ നിന്നും ഇയാളെ അറസ്റ്റ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ടാകും.

പരസ്യമായി തന്നെ ഇയാള്‍ സമൂഹത്തില്‍ പുതിയ കുറ്റകൃത്യങ്ങളുമായി ജീവിക്കുമ്പോഴും പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാന്‍ തയ്യാറായിരുന്നില്ല. എന്നാല്‍ നടിയുടെ കേസ് ഇയാളുടെ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു. ഈ കേസില്‍ പിടിയിലായതോടെ അത്രയും കാലം ഇയാളെ സംരക്ഷിച്ചിരുന്ന പലരും പിന്‍വാങ്ങുകയും ചെയ്തു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ കാലത്ത് തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നെങ്കില്‍ നടി ആക്രമിക്കപ്പെട്ടത് ഉള്‍പ്പെടെയുള്ള നിരവധി കുറ്റകൃത്യങ്ങള്‍ തടയാന്‍ പോലീസിന് സാധിക്കുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍