UPDATES

ട്രെന്‍ഡിങ്ങ്

നമുക്കായുള്ള ശബ്ദമെങ്കിലും കേട്ടുവോ? മാധ്യമപ്രവര്‍ത്തകന്‍ ചോദിക്കുന്നു!

സ്വന്തം പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ പോലും നമുക്ക് സാധിക്കാതെ പോകുന്നതിനെ പറ്റി കുറിപ്പുകാരന്‍

ദില്ലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകന്‍ പികെ മണികണ്ഠന്റെ ഫേസ്ബുക്ക് പോസറ്റ്‌

കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന തൊഴിലാളി സംഘടനകളുടെ പാർലമെന്റ് ധർണ്ണ ഭൂരിപക്ഷം മാധ്യമങ്ങളും അവഗണിച്ചു. മാനേജ്മെൻറുകൾക്ക് വാർത്ത നൽകാൻ താൽപര്യമില്ലായിരിക്കാം. പക്ഷെ, തൊഴിലാളികളായ എത്ര മാധ്യമ പ്രവർത്തകർ വാർത്ത നൽകാൻ ശ്രമിച്ചു? ഒന്നും വേണ്ട, അവിടെ നടക്കുന്നതൊന്നു പോയി നോക്കി തൊഴിലാളി സമരത്തിന്റെ വികാരമെങ്കിലും അറിയാൻ ശ്രമിച്ചുവോ? വിവിധ സംസ്ഥാനങ്ങളിൽ നിന്നായി, വിവിധ മേഖലകളിലെ ഒന്നര ലക്ഷത്തോളം തൊഴിലാളികൾ സമരത്തിനെത്തി.

മാധ്യമപ്രവർത്തകരുടെ തൊഴിൽ പ്രശ്നങ്ങളും അവിടെ ചർച്ച ചെയ്യപ്പെട്ടു. എച്ച്.എം.എസ് നേതാവ് ശ്രീ.തമ്പാൻ തോമസ് നമുക്കു വേണ്ടി സംസാരിച്ചു. “മാധ്യമ പ്രവർത്തകർ രൂക്ഷമായ തൊഴിൽ അരക്ഷിതാവസ്ഥ നേരിടുന്നു. പുതിയ വേജ് ബോർഡ് പ്രഖ്യാപിക്കണം. രാജസ്ഥാനിലെ പത്രമാരണനിയമം റദ്ദാക്കണം. ” – അദ്ദേഹം ആവശ്യപ്പെട്ടു. അതു കേൾക്കാൻ പോലും ഒരു മാധ്യമപ്രവർത്തകനുമുണ്ടായിരുന്നില്ല!

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍